കന്നട-മലയാളം എഴുത്തുകാരിയും വിവർത്തകയുമായ ഡോ.സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിലെ അതുല്യ സേവനത്തിന് കർണാടക ചിൽഡ്രൻസ് അക്കാദമിയുടെ ബാല ദീപ്‌തി രജത പുരസ്കാരം ലഭിച്ചു.
കന്നട ഭാഷയെയും സാഹിത്യത്തെയും സംസ്ക്‌കാരത്തെയും ബാലമനസ്സുകളിലേക്ക് പ്രചരിപ്പിക്കുന്നതിന് 13 വർഷമായി ‘തൊദൽനുടി’ എന്ന കുട്ടികളുടെ കന്നട മാസികയുടെ എഡിറ്ററായ ഡോ. സുഷമ നടത്തിവന്ന ദീർഘകാല പരിശ്രമങ്ങളാണ് ഈ പുരസ്‌കാരത്തിന് അർഹയാക്കിയതെന്ന് അക്കാദമി പ്രസിഡണ്ട് ഡോ. രാജൻ ദേശ്പാണ്ഡെ അറിയിച്ചു.

Related Posts