ഡിഫൻസ് റിസർച്ച് & ഡെവലപ്മെൻറ് ഓർഗനൈസേഷൻ (DRDO) സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണനിലാവ് 2025’ നാളെയും മറ്റന്നാളുമായി വിവിധ പരിപാടികളോടെ ആഘോഷിക്കും.
നാളെ സി.വി.രാമൻ നഗറിലുള്ള DRDO കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. വൈകുന്നേരം 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം DRDO ഓണം ചെയർമാൻ ഡോ. കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കവിയും മലയാള മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുക്കും. DRDO എസ്റ്റേറ്റ് മാനേജർ ഇന്ദു സി ആശംസയർപ്പിച്ച് സംസാരിക്കും. തുടർന്ന് മഞ്ചാടിക്കൂട്ടം അവതരിപ്പിക്കുന്ന ‘ഓണനിലാവ്’ കലാപരിപാടി അരങ്ങേറും.
26ന് പൂക്കള മത്സരം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 6 മുതൽ ബേക്കറി ജംഗ്ഷൻ ബാൻ്റും മൃദുല വാര്യരും അവതരിപ്പിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8970850030.