ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം ഇന്ന്. ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടി 20 പരമ്പരയും ഉണ്ട്.
ഓപ്പണിങ്ങിൽ പരാജയമായ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്നാം നമ്പറിലേക്ക് മാറിയേക്കും. ഗില്‍ മൂന്നാം നമ്പറിലേക്ക് മാറിയാല്‍ ജയ്സ്വാളിനെ കളിപ്പിക്കാം. ജയ്സ്വാളിനെ ഇറക്കിയാല്‍ നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാള്‍ പുറത്താവും.
കുല്‍ദീപ് യാദവിനെ മൂന്നാം ഏകദിനത്തിലെങ്കിലും കളിപ്പിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിക്ക് ഈ മത്സരം നിർണായകമാകും.