കുന്ദലഹള്ളി കേരള സമാജം പുസ്തക ചർച്ച സംഘടിപ്പിച്ചു
കുന്ദലഹള്ളി കേരള സമാജം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരൻ സതീഷ് തോട്ടശ്ശേരിയുടെ ‘പവിഴമല്ലി പൂക്കുംകാലം’ എന്ന പുസ്തകമാണ് ചർച്ചക്ക് വിധേയമാക്കിയത്. സമാജം ജോയിൻ്റ് സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു. സമാജം വൈസ് പ്രസിഡണ്ട് ശാന്താ നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേഷ് കരിമ്പിൽ ഗ്രന്ഥകാരനെ കാണികൾക്ക് പരിചയപ്പെടുത്തി. സമാജം മുൻ പ്രസിഡണ്ട് മുരളിമണി കോൽപ്പുറത്ത് സതീഷിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും സമാജത്തിൻ്റെ ഉപഹാരം സമർപ്പിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റി
‘വായനയുടെ ഡിജിറ്റൽ യുഗം’ തനിമ കലാസാഹിത്യ വേദി സംവാദം നാളെ; സുസ്മേഷ് ചന്ത്രോത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും
തനിമ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മാഗസിൻ ലിസ്റ്റിക്കിൾ 2 പ്രകാശനവും വായനയുടെ ഡിജിറ്റൽ യുഗം എന്ന വിഷയത്തിൽ സാഹിത്യ സംവാദവും നാളെ വൈകിട്ട് 3:30 ന് കൊത്തനൂർ താവൂൻ റെസ്റ്റോറൻറ് ഹാളിൽ നടക്കും.വായനയുടെ ഡിജിറ്റൽ യുഗം സാഹിത്യസംവാദത്തിൽ നോവലിസ്റ്റും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ലിസ്റ്റിക്കിൾ 2 ഓൺലൈൻ മാഗസിൻ പ്രകാശനം റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി എഴുത്തുകാരി ആനി വളളിക്കാപ്പനു നൽകി പ്രകാശനം ചെയ്യും.
ബംഗളൂരു–മംഗളൂരു റൂട്ടിൽ ഓണം സ്പെഷൽ ട്രെയിൻ അനുവദിച്ചു; 30ന് രാവിലെ 8മണിക്ക് ബുക്കിങ്
ബെംഗളൂരു-മംഗളൂരു റൂട്ടിൽ ഓണാവധിക്കാലത്തെ തിരക്കു പരിഗണിച്ച് സ്പെഷൽ ട്രെയിൻ അനുവദിച്ചു. ഓഗസ്‌റ്റ് 31 നു രാത്രി 11ന് 06003 നമ്പർ ട്രെയിൻ മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടും. സെപ്റ്റംബർ 1ന് ഉച്ചയ്ക്ക് 2.30ന് ബംഗളൂരു എസ്എംവിടിയിലെത്തും. സെപ്റ്റംബർ ഒന്നിനു ഉച്ചയ്ക്കു 3.50നു ബംഗളൂരുവിൽ നിന്ന് തിരികെയുള്ള 06004 നമ്പർ ട്രെയിൻ പുറപ്പെടും. 2ന് രാവിലെ 7.30 ന് മംഗളൂരു സെൻട്രലിലെത്തും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്,
കണ്ണൂരിലെ ദമ്പതികളുടെ മരണം: ഭാര്യയെ തലയ്ക്കടിച്ചു വീഴ്ത്തി തീ കൊളുത്തി കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്
കണ്ണൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തതെന്നു നിഗമനം. കണ്ണൂർ അലവിൽ ടൗണിനു സമീപം അനന്തൻ റോഡിൽ കല്ലാളത്തിൽ പ്രേമരാജൻ (75), ഭാര്യ ശ്രീലേഖ (69) എന്നിവരെ വ്യാഴാഴ്‌ച വൈകിട്ട് 6 മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നത് ബുധനാഴ്‌ച രാത്രിയോ വ്യാഴാഴ്‌ച പുലർച്ചെയോ കൃത്യം നടന്നതായാണ്. ശ്രീലേഖയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പ്രേമരാജൻ സ്വന്തം ദേഹത്തും ശ്രീലേഖയുടെ ദേഹത്തും മണ്ണെണ്ണ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗീക ആരോപണ കേസിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. ഡിവൈഎസ്‌പി ഷാജിക്കാണ് അന്വേഷണ ചുമതല. പുതിയ സംഘത്തെ വിശദമായ അന്വേഷണത്തിനാണ് നിയമിച്ചതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസിന്‍റെ അന്വേഷണ ചുമതല ആദ്യം ഡിവൈഎസ്പി ബിനുകുമാറിനായിരുന്നു. സൈബർ ഓപ്പറേഷൻ ഇൻസ്പെക്ടർ ഷിനോജ് ഇൻസ്പെക്ടർമാരായ സജൻ, സാഗർ എന്നിവരും സംഘത്തിലുണ്ട്. അന്വേഷണത്തിന് സൈബർ സംഘത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ച 6 പരാതികളിലാണ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം നീക്കി, വലിയ വാഹനങ്ങൾ കടത്തിവിടും
മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിയന്ത്രണ വിധേയമായി കടത്തിവിടും. ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൃത്യമായ സമയം ഇടവിട്ട് പൊലീസിൻ്റെ നിയന്ത്രണത്തോടെ കടത്തിവിടും. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ഇതുവഴി മൾട്ടിആക്‌സിൽ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. മഴ ശക്തമാകുന്ന സാഹചര്യം വന്നാൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ല കലക്‌ടർ പറഞ്ഞു. റോഡിനു മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജി.പി.ആർ സംവിധാനം
തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുംഗ്‌താൻ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി
കംബോഡിയൻ നേതാവുമായുള്ള ഫോൺ സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിൽ തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുംഗ്‌താൻ ഷിനവത്രയെ (38) ഭരണഘടനാ കോടതി പുറത്താക്കി. ധാർമിക പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തായ്ലൻഡിൽ ശക്തമായ രാഷ്ട്രീയ വേരോട്ടമുള്ള ഷിനവത കുടുംബാംഗമാണ് പയേതുംഗ്‌താന്റേത്. കഴിഞ്ഞ വർഷമാണ് അവർ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഒരു വർഷം മാത്രം പദവിയിലിരുന്നതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിൻ്റെ അഭിമാനം സംരക്ഷിച്ചില്ല. രാജ്യത്തേക്കാൾ സ്വന്തം താത്‌പര്യങ്ങൾക്കാണ്
കേരള സര്‍ക്കാര്‍ വികസന സദസ് സംഘടിപ്പിക്കും; ഉദ്ഘാടനം സെപ്റ്റംബർ 20ന്
കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ വികസന സദസ് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും.വികസന സദസില്‍ വച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും, കൂടാതെ സര്‍ക്കാരിൻ്റെ നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രസന്റേഷനും വികസന സദസില്‍ അവതരിപ്പിക്കും. ഇതിനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കണം. മുന്‍സിപ്പാലിറ്റികള്‍ക്ക് 4 ലക്ഷം രൂപയും, പഞ്ചായത്തുകള്‍ക്ക് 2 ലക്ഷം രൂപയും, നഗരസഭകള്‍ക്ക് 6 ലക്ഷം രൂപയും ചെലവിടാം.
48-ാം വയസിൽ നടൻ വിശാലിന് പ്രണയസാഫല്യം, വിവാഹനിശ്ചയം കഴിഞ്ഞു
തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. താരങ്ങൾ തന്നെയാണ് വിവാഹ നിശ്ചയത്തിൻ്റെ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇരുകുടുംബാംഗങ്ങളും മാത്രമടങ്ങുന്ന ചടങ്ങിലാണ് നിശ്ചയം നടന്നത്. വിവാഹം ഈ വർഷം അവസാനം നടത്താനാണ് തീരുമാനമെന്നാണ് വിവരം. വിശാലിൻ്റെ പിറന്നാൾ ദിനം കൂടിയാണ് ഇന്ന്. ‘എന്‍റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. ഇന്ന് ഒരു സന്തോഷ വാർത്ത കൂടി പങ്കുവയ്ക്കാനുണ്ട്. ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു’-
ഇസ്രായേൽ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഇസ്രായേൽ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ യെമൻ തലസ്ഥാനമായ സൻആയിലെ ഹുതി സൈനിക കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ ആണ് ഹുതി ഗ്രൂപ്പിൻ്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടത്. ഒരു അപ്പാർട്ട്മെൻ്റിന് നേരെയുണ്ടായ ആക്രമണത്തിൻ്റ ഹുതി ഗ്രൂപ്പിൻ്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയും നിരവധി അനുയായികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.ഏദൻ അൽ ഗാദ് ദിനപത്രം, യെമനിലെ അൽ ജുമൂരിയ ചാനൽ എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്‍റെതെന്ന്