രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗീക ആരോപണ കേസിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. ഡിവൈഎസ്‌പി ഷാജിക്കാണ് അന്വേഷണ ചുമതല. പുതിയ സംഘത്തെ വിശദമായ അന്വേഷണത്തിനാണ് നിയമിച്ചതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

കേസിന്‍റെ അന്വേഷണ ചുമതല ആദ്യം ഡിവൈഎസ്പി ബിനുകുമാറിനായിരുന്നു. സൈബർ ഓപ്പറേഷൻ ഇൻസ്പെക്ടർ ഷിനോജ് ഇൻസ്പെക്ടർമാരായ സജൻ, സാഗർ എന്നിവരും സംഘത്തിലുണ്ട്. അന്വേഷണത്തിന് സൈബർ സംഘത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ച 6 പരാതികളിലാണ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.

Related Posts