കണ്ണൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തതെന്നു നിഗമനം. കണ്ണൂർ അലവിൽ ടൗണിനു സമീപം അനന്തൻ റോഡിൽ കല്ലാളത്തിൽ പ്രേമരാജൻ (75), ഭാര്യ ശ്രീലേഖ (69) എന്നിവരെ വ്യാഴാഴ്‌ച വൈകിട്ട് 6 മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നത് ബുധനാഴ്‌ച രാത്രിയോ വ്യാഴാഴ്‌ച പുലർച്ചെയോ കൃത്യം നടന്നതായാണ്. ശ്രീലേഖയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പ്രേമരാജൻ സ്വന്തം ദേഹത്തും ശ്രീലേഖയുടെ ദേഹത്തും മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ശ്രീലേഖയുടെ ദേഹത്താണ് കൂടുതൽ പൊള്ളലേറ്റത്. സാമ്പത്തിക-ആരോഗ്യ പ്രശ്‌നങ്ങൾ ഇവർക്ക് ഇല്ലായിരുന്നു. അതിനാൽ അവ്യക്തമാണ് മരണ കാരണം.