ബെംഗളൂരു-മംഗളൂരു റൂട്ടിൽ ഓണാവധിക്കാലത്തെ തിരക്കു പരിഗണിച്ച് സ്പെഷൽ ട്രെയിൻ അനുവദിച്ചു. ഓഗസ്‌റ്റ് 31 നു രാത്രി 11ന് 06003 നമ്പർ ട്രെയിൻ മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടും. സെപ്റ്റംബർ 1ന് ഉച്ചയ്ക്ക് 2.30ന് ബംഗളൂരു എസ്എംവിടിയിലെത്തും. സെപ്റ്റംബർ ഒന്നിനു ഉച്ചയ്ക്കു 3.50നു ബംഗളൂരുവിൽ നിന്ന് തിരികെയുള്ള 06004 നമ്പർ ട്രെയിൻ പുറപ്പെടും.
2ന് രാവിലെ 7.30 ന് മംഗളൂരു സെൻട്രലിലെത്തും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊറണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്‌റ്റോപ്പ്. 30 ന് രാവിലെ എട്ടുമണിക്ക് ബുക്കിങ് ആരംഭിക്കുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു