മകരവിളക്കിന് ദർശനത്തിന് എത്തുന്ന ഭക്തരുടെ ബാരിക്കേഡുകൾ ഉൾപ്പടെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്ന ജോലി അന്തിമഘട്ടത്തിലാണെന്ന് ശബരിമല എ.ഡി.എം അരുൺ എസ്. നായർ. മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.ഡി.എം.


മകരവിളക്കിന് സന്നിധാനത്തേക്ക് 35,000 പേരെ വെർച്വൽ ക്യൂ വഴിയും 5,000 പേരെ സ്പോട്ട് ബുക്കിങ് വഴിയും കടത്തി വിടും. ജനുവരി 15 മുതൽ 18 വരെ ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴി 50,000 പേരെയും 5,000 പേരെ സ്പോട്ട് ബുക്കിങ് വഴിയും വീടും. 19 ന് വെർച്വൽ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിങ് വഴി 5,000 പേരെയും കടത്തിവിടും. കോടതിവിധിയുടെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണത്തിൻ്റെ ഭാഗമായും ഭക്തർ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണം.

Related Posts