ഇരട്ട പദവി പരാതിയില്‍ കേരള സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ ജയകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്നില്ലെന്നും ഇരട്ട പദവി പരാതി ഉയര്‍ന്നതിന് പിന്നാലെ കെ ജയകുമാര്‍ വിശദീകരിക്കുന്നു.

ഐഎംജിയില്‍ ഡയറക്ടര്‍ എന്നത് താത്കാലിക ചുമതലയാണ്. സ്ഥിരം നിയമനം നടക്കുന്നത് വരെയുള്ള ചുമതല മാത്രമാണ് വഹിക്കുന്നതെന്നും സര്‍ക്കാര്‍ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ചുമതല ഏറ്റെടുത്തത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് ഇപ്പോള്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഉചിതമായ രീതിയില്‍ സര്‍ക്കാര്‍ മറുപടി നല്‍കും.

Related Posts