ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്‌ക്കൊപ്പംബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി
World
1 min read
34

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്‌ക്കൊപ്പംബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

August 30, 2025
0

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്‌ക്കൊപ്പം ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക മാധ്യമമായ എക്‌സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ടോക്കിയോയിൽനിന്ന് സെൻഡായിലേക്കായിരുന്നു രണ്ടുപേരുടെയും യാത്ര. സെൻഡായിൽ എത്തിയ നരേന്ദ്ര മോദി ജാപ്പനീസ് റെയിൽവേയിൽ പരിശീലനത്തിലേർപ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും സന്ദർശിച്ചു. ഇന്നലെയാണ് രണ്ടുദിവസത്തെ സന്ദർശനത്തിനായി നരേന്ദ്ര മോദി ജപ്പാനി ലെത്തിയത്. 15-ാം ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൻ്റെ ഭാഗമായാണിത്. സൗഹൃദത്തിൻ്റെയും വികസനത്തിൻ്റെയും യാത്രയെന്നാണ് ഇരുരാജ്യങ്ങളുടെയും

Continue Reading
സ്വർണ്ണ വിലയിൽ വൻ വർദ്ധന; പവന്‍റെ വില 77,000ത്തിലേയ്ക്ക്
Kerala
0 min read
27

സ്വർണ്ണ വിലയിൽ വൻ വർദ്ധന; പവന്‍റെ വില 77,000ത്തിലേയ്ക്ക്

August 30, 2025
0

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർദ്ധന. ശനിയാഴ്‌ച പവൻ്റെ വില 1,200 രൂപ കൂടി 76,960 രൂപയായി. ഗ്രാമിനാകട്ടെ 9,620 രൂപയുമായി. കഴിഞ്ഞ ദിവസം 75,760 രൂപയായിരുന്നു പവൻ്റെ വില. 8 ദിവസത്തിനിടെ മാത്രം 3,320 രൂപയാണ് വർദ്ധിച്ചത്. രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ചയും ആഗോള വിപണിയിലെ വില വർദ്ധനവുമാണ് കുതിപ്പിന് പിന്നിൽ. അന്തർദേശീയ വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 3,447 ഡോളർ നിലവാരത്തിലാണ്.

Continue Reading
കണ്ണൂർ കീഴറയിലെ സ്ഫോടനം; വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്ക് നേരത്തെയും സ്ഫോടനക്കേസിലെ പ്രതി
Kerala
0 min read
39

കണ്ണൂർ കീഴറയിലെ സ്ഫോടനം; വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്ക് നേരത്തെയും സ്ഫോടനക്കേസിലെ പ്രതി

August 30, 2025
0

കണ്ണൂർ കീഴറയിൽ സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്ക് നേരത്തെയും സ്ഫോടനക്കേസിലെ പ്രതി. പൊടിക്കുണ്ടിൽ ഇരുനില വീട്ടിൽ നടന്ന സ്ഫോടന കേസിലെ പ്രതിയാണ് അനൂപ് മാലിക്കെന്ന് പൊലീസ് പറഞ്ഞു. കീഴറയിൽ പൊടിക്കുണ്ട് രാജേന്ദ്ര നഗർ കോളനിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 6 വീടുകൾക്ക് നാശനഷ്ടം ഉണ്ടായിരുന്നു. 17 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായി. 4 കോടി രൂപയിൽ ഏറെ നഷ്ടമാണ് അന്നുണ്ടായത്. അനൂപ് മാലിക്കിന് അടുപ്പമുണ്ടായിരുന്ന സ്ത്രീയും അവരുടെ

Continue Reading
പാലക്കാട് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
Kerala
0 min read
35

പാലക്കാട് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

August 30, 2025
0

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പാലക്കാട് കാറല്‍മണ്ണയിലാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളി രഞ്ജിത്ത് പ്രമാണി ആണ് മരിച്ചത്. സംഭവത്തിൽ 3 പേരെ ചെറുപ്പുളശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി ലൈന്‍ വലിച്ചയാള്‍, ഭൂമിയുടെ ഉടമസ്ഥന്‍, കൃഷി പാട്ടത്തിനെടുത്ത വ്യക്തി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീടിന് സമീപത്തെ പറമ്പിനോട് ചേര്‍ന്നുളള പാടത്തിലാണ് കെണി വെച്ചത്.

Continue Reading
റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും
World
1 min read
21

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും

August 30, 2025
0

ഡിസംബറിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കു മെന്ന് റിപ്പോർട്ട്. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിൻ്റെ പേരിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൻ്റെ കടുത്ത തീരുവയും ഉപരോധ ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് പുടിൻ്റെ ഔദ്യോഗിക സന്ദർശനത്തിനുള്ള സാധ്യതയെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. പുടിൻ ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചതായി ക്രെംലിൻ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു, എന്നാൽ തീയതി നിശ്ചയിച്ചിരുന്നില്ല. ചൈനയിലെ ടിയാൻജിനിൽ

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക്
India
0 min read
25

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക്

August 30, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം യാത്ര തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ചവിരുന്ന് നൽകും. ടോക്കിയോയിലെ ഇലക്ട്രോണിക്സ് ഫാക്ടറിയും ഇഷിബയ്‌ക്കൊപ്പം മോദി സന്ദർശിക്കും. മോദി ഇന്ന് ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കായി ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് ചൈനീസ് നഗരമായ ടിയാൻജിനിൽ എത്തും. മോദി ഷി ജിൻപിങ് ചർച്ച നിശ്ചയിച്ചിരിക്കുന്നത് നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ്.

Continue Reading
71മത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
Kerala
0 min read
29

71മത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

August 30, 2025
0

71മത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ഇന്ന് നടക്കും. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. ഓളപ്പരപ്പിലെ ജലരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍ ചുണ്ടന്‍ വള്ളങ്ങള്‍ ആദ്യ തുഴയെറിയാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. അവസാനവട്ട ഒരുക്കത്തിലാണ് ആലപ്പുഴ. ആരാകും ഈ വര്‍ഷത്തെ ജലരാജാവ് എന്നതില്‍ ആരാധകര്‍ക്കിടയിലും ആവേശ പോരാണ് നടക്കുന്നത്. നെഹ്‌റു

Continue Reading
ഓണനാളുകളിലെ തിരക്ക് ; കെഎസ്ആർടിസി പ്രത്യേക സർവീസുകൾളുടെ ബുക്കിംഗ് ആരംഭിച്ചു
Kerala
0 min read
41

ഓണനാളുകളിലെ തിരക്ക് ; കെഎസ്ആർടിസി പ്രത്യേക സർവീസുകൾളുടെ ബുക്കിംഗ് ആരംഭിച്ചു

August 30, 2025
0

ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൂടുതൽ റൂട്ടുകളിൽ അധിക സർവിസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. പുതുതായി വാങ്ങിയ ബസുകളും സർവിസുകൾക്ക് ഉപയോഗിക്കുമെന്നു കെഎസ്ആർടിസി ഓപ്പറേഷൻസ് വിഭാഗം എക്‌സി. ഡയറക്‌ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു.നിലവിൽ ക്രമീകരിച്ചിട്ടുള്ള സ്പെഷൽ സർവിസുകൾക്കു പുറമെയാണ് പുതുതായി വാങ്ങിയ എസി സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, ഫാസ്‌റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്‌റ്റ് പ്രീമിയം വിഭാഗങ്ങളിൽ പെട്ട ബസ്സുകൾ അന്തർസംസ്‌ഥാന റൂട്ടുകളിൽ സ്പെഷൽ സർവിസിനായി ഉപയോഗിക്കുക. ഓണക്കാലത്തെ സ്പെഷൽ സർവിസുകൾക്കു

Continue Reading
മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പിതാവ് ബംഗളൂരുവിൽ അന്തരിച്ചു
Kerala
0 min read
50

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പിതാവ് ബംഗളൂരുവിൽ അന്തരിച്ചു

August 30, 2025
0

ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിൻ്റെ പിതാവ് എയർ കമാൻഡർ മാങ്ങാട്ടിൽ കാരക്കാട് (എം.കെ.) ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ ചന്ദ്രശേഖർ എയർ കമാൻഡറായി 1986 ൽ വിരമിച്ചു. തൃശൂർ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ). സംസ്‌കാരം

Continue Reading
കണ്ണൂരിലെ കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം; ഒരു മരണം
Kerala
0 min read
42

കണ്ണൂരിലെ കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം; ഒരു മരണം

August 30, 2025
0

കണ്ണൂരിലെ കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിൽ ഒരാൾ മരിച്ചതായും വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുന്ന നിലയിലാണ്. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്ന

Continue Reading