പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം യാത്ര തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ചവിരുന്ന് നൽകും. ടോക്കിയോയിലെ ഇലക്ട്രോണിക്സ് ഫാക്ടറിയും ഇഷിബയ്‌ക്കൊപ്പം മോദി സന്ദർശിക്കും. മോദി ഇന്ന് ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കായി ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് ചൈനീസ് നഗരമായ ടിയാൻജിനിൽ എത്തും.
മോദി ഷി ജിൻപിങ് ചർച്ച നിശ്ചയിച്ചിരിക്കുന്നത് നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ്. ഗൽവാൻ സംഘർഷത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഉൾപ്പെടെ പരസ്പര വിശ്വാസം വളർത്തുന്ന നിരവധി തീരുമാനങ്ങൾ ചർച്ചയിൽ ഉൾപ്പെടും.