ഇന്ത്യ-ജപ്പാൻ പങ്കാളിത്തം പരസ്‌പര വിശ്വാസത്തിൻ്റെ പ്രതീകം: പ്രധാനമന്ത്രി
ജപ്പാൻ്റെ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയുടെ പ്രതിഭയ്ക്കും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാനാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ട് ദിവസത്തെ സന്ദർശത്തിനാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയെ ‘പ്രതിഭകളുടെ ശക്തികേന്ദ്രം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ‘ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി
നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം; കർശന നടപടി സ്വീകരിക്കും: വീണാ ജോർജ്
ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ വിശദമായി അന്വേഷിക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി ഉത്തരവാദികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിന് വിദഗ്‌ധസമിതിയെ നിയോഗിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. ‘ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇത് കണ്ടെത്തിയത്. വിദഗ്‌ധ സമിതി റിപ്പോർട്ട് ലഭിച്ചിട്ടില്ല. യുവതി ഇപ്പോൾ പരാതി ഉന്നയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ഉറപ്പാണ്- മന്ത്രി പറഞ്ഞു തൈറോയ്‌ഡ് ഗ്രന്ഥി മാറ്റണമെന്ന
തലപ്പാടി ബസ് അപകടം: ഡ്രൈവർക്ക് ഗുരുതര വീഴ്ചയെന്ന് കർണാടക ആർടിസിയും മോട്ടോർ വാഹന വകുപ്പും
കാസർഗോഡ് തലപ്പാടിയിൽ ആറുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കേരള മോട്ടോർ വാഹന വകുപ്പും കർണാടക ആർ.ടി.സി.യും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് പ്രധാന കാരണം. സർവീസ് റോഡിലൂടെ വരേണ്ട ബസ് ദേശീയപാതയിലൂടെ സഞ്ചരിച്ചതും വീഴ്ചയായി കണക്കാക്കപ്പെടുന്നു. ഇതേ റൂട്ടിൽ 3 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവർ നിജലിംഗപ്പയ്ക്ക് (47) റോഡിന്‍റെ അവസ്ഥകളെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നുവെന്നും, അത് അവഗണിച്ചാണ് ഡ്രൈവ് ചെയ്തതെന്നും കർണാടക ആർ.ടി.സി.യുടെ
നവീൻ ബാബുവിൻ്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി. ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തളളിയത്. തലശ്ശേരി സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുമെന്നും വിവരമുണ്ട്. ഹർജിയിൽ ഇരുഭാഗത്തിൻ്റെയും വിശദമായ വാദം കോടതി നേരത്തെ കേട്ടിരുന്നു. ‘ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ല, പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്. രാഷ്ട്രീയമായി പ്രതിക്ക് അനുകൂലമായ കാര്യങ്ങൾ വരുത്തി തീർത്തു. ആദ്യം മുതൽക്കേ
വ്യാജ തിരിച്ചറിയൽ കാർഡ്; രാഹുൽ മാങ്കുട്ടത്തിലിനെതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുവെന്ന കേസിൽ രാഹുൽ മാങ്കുട്ടത്തിലിനെതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് പരിശോധന. ഇവരുടെ ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അടൂരും ഏലംകുളത്തുമുള്ള യുത്ത്കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭാരവാഹി തെരഞ്ഞെടുപ്പിന് മുൻപ് മെമ്പർഷിപ്പ് കാമ്പയിനുമായ ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരുടെ വീടുകളിലാണ്
കൂത്താട്ടുകുളത്ത് സി.പി.എമ്മിന് തിരിച്ചടി; പാർട്ടി വിമത കലാ രാജു നഗരസഭാധ്യക്ഷ
സി.പി.എം വിമത അംഗം കലാ രാജു യു.ഡി.എഫ് പിന്തുണയോടെ കൂത്താട്ടുകുളം നഗരസഭയിൽ ചെയർപേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടു. 12 നെതിരെ 13 വോട്ടുകൾക്കാണ് സി.പി.എം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ഇടതുമുന്നണിക്ക് നഗരസഭ ഭരണം നഷ്ടമായത് ഈ മാസം 5 ന് യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ്. അവിശ്വാസപ്രമേയത്തിൽ കലാ രാജു, സ്വതന്ത്ര അംഗം പി.ജി. സുനിൽ കുമാർ എന്നിവർ യു.ഡി.എഫിനെ പിന്തുണച്ചിരുന്നു. കലാ രാജുവിനെ സി.പി.എം പ്രവർത്തകർ കഴിഞ്ഞ ജനുവരിയിൽ അവിശ്വാസ പ്രമേയ
ഷാഫിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം; രാഹുലിനെ പാലക്കാട് എത്തിക്കാൻ നീക്കം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രന്‍റെ വീട്ടിൽ ഇന്നലെയായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ എങ്ങനെ പാലക്കാട് എത്തിക്കുമെന്നതായിരുന്നു യോഗത്തിലെ ചർച്ച. ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻ്റെ നീക്കം. മണ്ഡലത്തിൽ നിന്ന് രാഹുൽ ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഷാഫി
യുഎസിൻ്റെ ഇന്ത്യയോടുള്ള പെരുമാറ്റം ചട്ടമ്പിയെപോലെയാണെന്ന് സാമ്പത്തിക വിദഗ്‌ധൻ റിച്ചാർഡ് വൊൾഫ്
ഇന്ത്യയോട് യുഎസ് എന്തുചെയ്യണമെന്ന് നിർദേശിക്കുന്നത്, എലി ആനയെ ഇടിക്കുന്നത് പോലെയാണെന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്‌ധൻ വൊൾഫ് പറഞ്ഞു.യുഎസിൻ്റെ ഇന്ത്യയോടുള്ള പെരുമാറ്റം ചട്ടമ്പിയെ പോലെയാണെന്നും റിച്ചാർഡ് വൊൾഫ് പറഞ്ഞു. യുഎസ്, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മുന്നിൽ വാതിൽ അടച്ചാൽ ഇന്ത്യ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ മറ്റ് വിപണികൾ കണ്ടെത്തും. ഇത് ബ്രിക്സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. യുഎസിൻ്റെ ഇത്തരം നടപടികൾ പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരായ സാമ്പത്തിക ബദലായി മാറാൻ ബ്രിക്‌സിന് സഹായകമാകും. അമേരിക്കൻ താൽപര്യങ്ങളേത്തന്നെയാണ്
റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ ഉക്രൈൻ നാവിക സേനയുടെ കപ്പൽ തകർന്നു
റഷ്യൻ നാവിക സേനയുടെ ഡ്രോൺ ആക്രമണത്തിൽ ഉക്രൈൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽസിംഫെറോപോൾ തകർന്നു. കപ്പൽ തകർത്ത വിവരം റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് സ്ഥിരീകരിച്ചു. ഉക്രൈൻ അധികൃതരും ഡ്രോൺ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ യുക്രെയിനിൽ കമ്മീഷൻ ചെയ്ത കപ്പൽ തകരുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഉക്രൈനിലെ ഡാന്യൂബ് നദിയുടെ തീരത്തിനടുത്താണ് കപ്പൽ തകർന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. ഇലക്ട്രോണിക്, റേഡിയോ, റഡാർ, ഒപ്റ്റിക്കൽ നിരീക്ഷണത്തിനായി
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: ഹൈക്കോടതി
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. ബസ് ഉടമകളും യൂണിയനുകളും ഇതു സംബന്ധിച്ചുളള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എതിര്‍പ്പുകള്‍ മൂലം പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനത്ത് 2023 – 25 കാലഘട്ടത്തില്‍ മാത്രം സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ ഉണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങളിലെ സാങ്കേതികത്വം മാത്രം ചൂണ്ടിക്കാട്ടി ഇത്തരം