കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
Kerala
1 min read
8.3k

കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

ഓഗസ്റ്റ്‌ 29, 2025
0

കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. നടക്കാവ് കക്കാടം പൊയിലിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.bഇന്നോവ കാറിൽ എത്തിയ നാലംഗസംഘം വയനാട് സുൽത്താൻ ബത്തേരി സ്വദേശി റഹീസിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. നടക്കാവ് സ്വദേശിയായ യുവതി വിളിച്ചതിനെ തുടർന്നാണ് യുവാവ് സ്ഥലത്തെ ത്തിയത്. പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ

Continue Reading
സ്വർണവില റെക്കോഡിൽ; പവന് 75,760 രൂപ
Kerala
0 min read
9.4k

സ്വർണവില റെക്കോഡിൽ; പവന് 75,760 രൂപ

ഓഗസ്റ്റ്‌ 29, 2025
0

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് റെക്കോർഡിൽ. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. 9470 രൂപയായാണ് വില വർധിച്ചത്. പവന് 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിൻ്റെ വില 75,760 രൂപയായാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും റെക്കോഡ് തൊട്ടു. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 55 രൂപ വർധിച്ചു. 7775 രൂപയാണ് വില ഉയർന്നത്.

Continue Reading
കണ്ണൂരിൽ അഞ്ചു വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു
Kerala
0 min read
8.0k

കണ്ണൂരിൽ അഞ്ചു വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു

ഓഗസ്റ്റ്‌ 29, 2025
0

കണ്ണൂർ കോളാരി കുംഭംമൂലയിൽ അഞ്ചു വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. അൽ മുബാറക് ഹൗസിൽ സി. മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രിൽസിൽ പിടിപ്പിച്ചിരുന്ന ഡെക്കറേഷൻ ബൾബിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. കുട്ടി ഗ്രിൽസിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടൻ കുത്തുപറമ്പ് ഗവ. ആശുപ്രതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉളിയിൽ മജ്‌ലിസ് പ്രീ സ്കൂൾ വിദ്യാർഥിയാണ്. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: ഉസ്‌മാൻ മഅ്ദനി. മാതാവ്: ആയിഷ.

Continue Reading
കേരള സംയുക്ത കർഷകവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ
Kerala
0 min read
8.2k

കേരള സംയുക്ത കർഷകവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ

ഓഗസ്റ്റ്‌ 29, 2025
0

കർഷകർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള സംയുക്ത കർഷകവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും. എല്ലാ മേഖലകളിലുമുള്ള കർഷകരെയും പങ്കെടുപ്പിച്ചുള്ള ധർണ 2 മണിക്ക് സമാപിക്കും. ഓണത്തിനു മുമ്പ് നെൽക്കർഷക കുടിശിക മുഴുവൻ കൊടുത്തു തീർക്കുക, നെൽസംഭരണത്തിൽ സംസ്ഥാനം കേന്ദ്രവുമായുള്ള കരാർ നടപ്പാക്കുക, കർഷകന് നെല്ലിൻ്റെ വില അവൻ്റെ അവകാശമാണ്, വില ലോണായി നല്കുന്ന പിആർഎസ് സമ്പ്രദായം അവസാനിപ്പിക്കുക, കൃഷിയെയും കർഷകരെയും കാട്ടുമൃഗ ശല്യത്തിൽ

Continue Reading
ദിനേഷ് കെ. പട്‌നായികിനെ കാനഡയിലെ ഹൈക്കമ്മീഷണറായി നിയമിച്ചു
India
1 min read
8.3k

ദിനേഷ് കെ. പട്‌നായികിനെ കാനഡയിലെ ഹൈക്കമ്മീഷണറായി നിയമിച്ചു

ഓഗസ്റ്റ്‌ 29, 2025
0

1990 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ ദിനേഷ് കെ. പട്‌നായികിനെകാനഡയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായി നിയമിച്ചു. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് കാനഡയിൽ പുതിയ സ്ഥാനപതിയെ നിയമിച്ചത്. നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്‌ഠിക്കുന്ന അദ്ദേഹം ഉടൻതന്നെ ചുമതലയേൽക്കും. കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്‌താവനയെത്തുടർന്ന് 2023 സെപ്റ്റംബറിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന

Continue Reading
ബംഗളൂരുവിൽനിന്ന് കടത്തിയ എം.ഡി.എം.എയുമായി മൂന്നുപേർ തൃശൂരിൽ പിടിയിലായി
Kerala
0 min read
9.3k

ബംഗളൂരുവിൽനിന്ന് കടത്തിയ എം.ഡി.എം.എയുമായി മൂന്നുപേർ തൃശൂരിൽ പിടിയിലായി

ഓഗസ്റ്റ്‌ 29, 2025
0

ബംഗളൂരുവിൽനിന്ന് കടത്തിയ എം.ഡി.എം.എയുമായി മൂന്നുപേർ തൃശൂരിൽ പിടിയിലായി. ത്യശ്ശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുവെച്ചാണ് ഒരു യുവാവിനെയും രണ്ടു സ്ത്രീകളെയും വെസ്റ്റ് പൊലീസും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. എറണാകുളം സ്വദേശി ആഷിക്, ഭാര്യ പത്തനാപുരം സ്വദേശിനി ഷഹാന, ആഷിക്കിൻ്റെ സുഹൃത്തിന്റെ ഭാര്യ മാള സ്വദേശിനി ഹരിത എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 105 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബംഗളുരുവിൽനിന്ന് ട്രെയിനിലാണ് എം.ഡി.എം.എ എത്തിച്ചത്. തൃശുരിലിറങ്ങിയശേഷം ഗുഡ്‌സ് ഷെഡിനു സമീപം എത്തിയപ്പോഴാണ്

Continue Reading
സ്ത്രീധനത്തിനായി നിരന്തര പീഡനം, 27കാരി ടെക്കിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
Karnataka
0 min read
7.6k

സ്ത്രീധനത്തിനായി നിരന്തര പീഡനം, 27കാരി ടെക്കിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

ഓഗസ്റ്റ്‌ 29, 2025
0

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടർന്നു 27കാരി ശിൽപ ബാംഗ്ലൂരിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഐടി കമ്പനി ജീവനക്കാരിയായ ബെംഗളൂരു സദഗുണ്ടപാളയയിലെ ശിൽപയുടെ മരണത്തിൽ ഭർത്താവ് പ്രവീണിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. 2022 ഡിസംബറിലായിരുന്നു പ്രവീണുമായുള്ള ശിൽപ്പയുടെ വിവാഹം. ഒന്നരമാസം ഗർഭിണിയായിരുന്നു ശില്പ. 35 ലക്ഷം രൂപയും 150 ഗ്രാം സ്വർണവും സ്ത്രീധനമായി നൽകിയെന്ന് ശിൽപ്പയുടെ കുടുംബം പറയുന്നു. ഐടി കമ്പനി ജീവനക്കാരനായിരുന്ന പ്രവീൺ

Continue Reading
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും: കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala
1 min read
8.2k

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഓഗസ്റ്റ്‌ 29, 2025
0

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ കോട്ടയം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മധ്യ -വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരും. ബംഗാള്‍ ഉള്‍ക്കടലിനും, ഛത്തീസ്ഗഡിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം മഴയെ സ്വാധീനിക്കും. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

Continue Reading
സമന്വയ ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ സെപ്റ്റംബർ 21ന്
Association News
1 min read
8.6k

സമന്വയ ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ സെപ്റ്റംബർ 21ന്

ഓഗസ്റ്റ്‌ 29, 2025
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ സെപ്റ്റംബർ 21ന് ഹെന്നൂർ കാച്ചരക്കനഹള്ളി ശ്രീ സായി കലാമന്ദിരിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. പി.സി.മോഹൻ എം പി, കർണാടക വൈദ്യുതി മന്ത്രി കെ.ജെ.ജോർജ്, രാമമൂർത്തി ഐ പി എസ് എന്നിവർ പങ്കെടുക്കും. ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ അരങ്ങേറും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

Continue Reading
മംഗല്യ സ്വ‌പ്നം പൂവണിഞ്ഞ് 12 യുവതി – യുവാക്കൾ; എ.ഐ.കെ.എം.സി.സി സമൂഹ വിവാഹം സീസൺ 8 ന് പരിസമാപ്‌തി
Association News
1 min read
8.2k

മംഗല്യ സ്വ‌പ്നം പൂവണിഞ്ഞ് 12 യുവതി – യുവാക്കൾ; എ.ഐ.കെ.എം.സി.സി സമൂഹ വിവാഹം സീസൺ 8 ന് പരിസമാപ്‌തി

ഓഗസ്റ്റ്‌ 29, 2025
0

ആൾ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് ‌ത ങ്ങൾ സെൻറർ ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിച്ച എട്ടാമത് സമൂഹ വിവാഹത്തിനു പരിസമാപ്തിയായി. ബെംഗ്ളൂരു നഗരത്തിൽ നിന്നും 150 കിലോമീറ്റർ ചുറ്റളവിലെ നിർധനരായ 12 യൂ വതി-യുവാക്കൾക്കാണ് സമൂ ഹവിവാഹത്തിലൂടെ മംഗല്യസ പ്നം പൂവണിഞ്ഞത്. ഇതോടെ 8 സീസണുകളിലായി 1042 കു ടുംബങ്ങൾക്കാണ് വൈവാഹിക ജീവിതത്തിൻ്റെ സന്തോഷം നൽകിയത്. ചടങ്ങ് പാണക്കാട് സയ്യിദ് സാദിലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു.

Continue Reading