ആൾ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് ത ങ്ങൾ സെൻറർ ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിച്ച എട്ടാമത് സമൂഹ വിവാഹത്തിനു പരിസമാപ്തിയായി. ബെംഗ്ളൂരു നഗരത്തിൽ നിന്നും 150 കിലോമീറ്റർ ചുറ്റളവിലെ നിർധനരായ 12 യൂ വതി-യുവാക്കൾക്കാണ് സമൂ ഹവിവാഹത്തിലൂടെ മംഗല്യസ പ്നം പൂവണിഞ്ഞത്. ഇതോടെ 8 സീസണുകളിലായി 1042 കു ടുംബങ്ങൾക്കാണ് വൈവാഹിക ജീവിതത്തിൻ്റെ സന്തോഷം നൽകിയത്. ചടങ്ങ് പാണക്കാട് സയ്യിദ് സാദിലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.ഐ. കെ.എം.സി.സി പ്രസിഡണ്ട് ടി.ഉസ്മാൻ അധ്യക്ഷത വഹിച്ചു.
10 പേരുടെ നികാഹ് കർമ്മത്തിന് മുഫ്തി ഇർഷാദ് അഹമ്മദ് മസ്ഹരി നേതൃത്വം നൽകി. സഹോദര സമുദായത്തിൽ പെട്ട രണ്ടുപേരുടെ വിവാഹ ചടങ്ങുകൾ അവരുടെ ആചാരപ്രകാരം നടന്നു. കർണാടക ചെ റുകിട വ്യവസായ കോർപറേഷൻ പ്ലെയർമാൻ രഘൂമുർത്തി എം.എൽ.എ വധുക്കൾക്കുള്ള വിവാഹ സമ്മാനം കൈമാറി. ഡോ.മുന മുഹമ്മദ്, ബദറുന്നിസ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനുമായ കെ സൈനുൽ ആബിദീൻ മുഖ്യാതിഥി ആയിരുന്നു. എൻ.എ ഹാരിസ് എം.എൽ.എ, നസീർ അഹമ്മദ്, ഡോ. പി.സി ജാഫർ, കർണാക ഡി.ജി.പി എം.എ സലീം, മുഹമ്മദ് ഹാരിസ് നാലപ്പാട്, ആർ.വി യുവരാജ്, അഡ്വ. വി.കെ ഫൈസൽ ബാബു, ഹനീഫ ഹുദവി, സി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. റഈസ് ദാസറഹള്ളി ഖിറാഅ ത) നിർവഹിച്ചു. ജനറൽ സെക്ര ട്ടറി എം.കെ നൗഷാദ് സ്വാഗത വും സെക്രട്ടറി ഡോ.എം.എ അമീറലി നന്ദിയും പറഞ്ഞു. ന്യൂന പക്ഷ വിദ്യാഭ്യാസ സമിതി കാസർകോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മെട്രോ മുഹമ്മദ് ഹാജി അവാർഡ് എസ്.ടി.സി.എ ച്ചിന് കൈമാറി. സയ്യിദ് സാദിഖ ലിശിഹാബ്തങ്ങളുടെ ജീവിതം അടയാളപ്പെടുത്തിയ ഒ.എം അ ബൂബക്കറിൻ്റെ ‘ദ റോൾ മോഡൽ’ പുസ്തക പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു.