ബംഗളൂരുവിൽനിന്ന് കടത്തിയ എം.ഡി.എം.എയുമായി മൂന്നുപേർ തൃശൂരിൽ പിടിയിലായി. ത്യശ്ശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുവെച്ചാണ് ഒരു യുവാവിനെയും രണ്ടു സ്ത്രീകളെയും വെസ്റ്റ് പൊലീസും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. എറണാകുളം സ്വദേശി ആഷിക്, ഭാര്യ പത്തനാപുരം സ്വദേശിനി ഷഹാന, ആഷിക്കിൻ്റെ സുഹൃത്തിന്റെ ഭാര്യ മാള സ്വദേശിനി ഹരിത എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 105 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബംഗളുരുവിൽനിന്ന് ട്രെയിനിലാണ് എം.ഡി.എം.എ എത്തിച്ചത്.

തൃശുരിലിറങ്ങിയശേഷം ഗുഡ്‌സ് ഷെഡിനു സമീപം എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലായിരുന്നു ഇവർ. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങാനെ ത്തിയയാളെക്കുടി പിടികൂടാനായിരുന്നു പൊലീസിൻ്റെ ശ്രമമെങ്കിലും അതിനു സാധിച്ചില്ല. പിടിയിലായവരൂടെ ഫോൺ വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Posts