മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വാമനപുരത്ത് വെച്ചാണ് സംഭവം. മന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രിക്കും വാഹനത്തിൽ മന്ത്രിക്കൊപ്പമുണ്ടായിരുന്നവർക്കും പരിക്കില്ല. അപകടമുണ്ടായതിനെ തുടർന്ന് ഡി കെ മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts