ധർമ്മസ്ഥലയിൽ വച്ച് വാഹനാപകടത്തിൽ മലയാളി മരിച്ച സംഭവം; മകൻ പരാതി നൽകിയതോടെ ഭീഷണി
ബെംഗളൂരു ധർമ്മസ്‌ഥലയിലെ മലയാളിയുടെ മരണത്തിലും ദുരൂഹത. ഇടുക്കി സ്വദേശി ബൽത്തങ്ങാടി കറമ്പാറു സവനാലു ഡാർബെ ഹൗസിൽ കെ.ജെ. ജോയി 2018ൽ വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് മകൻ തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടിൽ അനീഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. ധർമ്മസ്‌ഥലയിലെ ദുരൂഹ മരണങ്ങൾക്കു സമാനമാണ് പിതാവിൻ്റെ മരണമെന്ന് പരാതിയിൽ പറയുന്നു. ഇരുചക വാഹനത്തിൽ ധർമ്മസ്‌ഥലയിലെ പ്രമുഖൻ്റെ നിർദേശപ്രകാരം സഞ്ചരിക്കുമ്പോൾ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. ധർമ്മസ്‌ഥലയിലെത്തി അനീഷ്
വിപ്ലവ സൂര്യന് അന്ത്യയാത്ര നൽകാൻ കേരളം; ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ചു
മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ അന്തരിച്ച വി.എസ്. അച്യുതാനന്ദന്‍റെ ഭൗതിക ശരീരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു. കവടിയാറിലെ വീട്ടിൽ നിന്ന് വിലാപ യാത്രയാണ് ഭൗതിക ശരീരം ദർബാർ ഹാളിലെത്തിച്ചത്. ആലപ്പുഴയിലെ വീട്ടിലേക്ക് ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ബുധനാഴ്‌ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടിൽ സംസ്ക്‌കാരം നടത്താനാണ് തീരുമാനം. തിരുവനന്തപുരം നഗരത്തിൽ
വിപ്ലവനക്ഷത്രത്തിനു വിടചൊല്ലാൻ കേരളം; ദർബാർ ഹാളിൽ രാവിലെ 9 മണി മുതൽ പൊതുദർശനം
വിപ്ലവനക്ഷത്രം വി.എസ്.അച്യുതാനന്ദന് കണ്ണീരോടെ കേരളം വിട ചൊല്ലുന്നു. ചൊവ്വാഴ്‌ച മൃതദേഹം രാവിലെ 9 മണി മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം 2 മണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ ബുധനാഴ്‌ച പൊതുദർശനത്തിന് വെക്കും. തുടർന്ന് പൊതുദർശനത്തിന് ആലപ്പുഴ പോലീസ് റിക്രിയോഷൻ ഗ്രൗണ്ടിലും വെക്കും. വൈകുന്നേരം 3 മണിക്ക് വലിയചുടുക്കാട്ടിൽ സംസ്കരിക്കും. തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് രാജിവച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ചാണ് രാജി വയ്ക്കുന്നതെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ പറയുന്നു. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരോട് തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹത്തിൻ്റെ കത്തിൽ പറയുന്നു. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്നും പ്രധാനമന്ത്രിയുടെ പിന്തുണ വിലമതിക്കാ നാകാത്തതാണെന്നും സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. കാലാവധി തീരാൻ രണ്ടു
വിഎസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് ജൂലൈ 22 ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ കെട്ടിടങ്ങളിൽ ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി
വി.എസിന്‍റെ സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ചൊവ്വാഴ്ച ദർബാർ ഹാളിൽ പൊതുദർശനം
ബുധനാഴ്ച ഉച്ചകഴിഞ്ഞ് അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസിന്‍റെ സംസ്കാരം നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.യു.ടി ആശുപത്രിയിൽ നിന്ന് 5 മണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് രാത്രിയോടെ അവിടെ നിന്ന് തിരുവനന്തപുരത്തെ മകൻ്റെ വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ
വിപ്ലവ നക്ഷത്രത്തിന് വിട; വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ വിട വാങ്ങി. മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ജൂൺ 23 മുതൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വി.എസ് ഉച്ചക ഴിഞ്ഞ് 3.20-നാണ് വിടവാങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എം.വി.ജയരാജനും ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും ആശുപത്രിയിലേക്ക് എത്തി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി പൊതുവേദികളിൽ
ധാക്കയിൽ കോളജ് കാമ്പസ് കെട്ടിടത്തിനുമേൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു
ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം കോളജ് കാമ്പസിൽ തകർന്നു വീണു. ധാക്കയിലെ മൈൽസ്റ്റോൺ സ്‌കൂൾ ആൻഡ് കോളജ് കാമ്പസിലാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കുപറ്റി. ചൈനീസ് നിർമിത എഫ് -7 യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. നിരവധി വിദ്യാർഥികൾ സംഭവസമയത്ത് കാമ്പസിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഫയർ സർവീസ്, ബംഗ്ലാദേശ് ആർമി, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി തീയണച്ചു. സൈനികർ വിദ്യാർഥികൾ ഉൾപ്പെടെ പരിക്കേറ്റ നിരവധി
ബാംഗളൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ജീവൻഭീമ നഗർ കാരുണ്യ ഹാളിൽ ബാംഗളൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം വാർഷിക പൊതുയോഗം നടന്നു. യോഗത്തിൽ പ്രസിഡൻ്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് വാർഷിക റിപ്പോർട്ടും ട്രഷറർ ശാന്തകുമാർ എലപ്പുള്ളി കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സതീഷ് തോട്ടശ്ശേരി (പ്രസിഡൻ്റ് ), ഇന്ദിര ബാലൻ, മുഹമ്മദ് കുനിങ്ങാട് (വൈ. പ്രസി), ശാന്തകുമാർ എലപ്പുള്ളി (സെക്രട്ടറി), അനീസ് സി.സി.ഒ, സിന കെ.എസ്. (ജോ.
സുരേഷ് ഗോപിയുടെ പുലിപ്പല്ലുമാല: ഇന്ന് പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തും
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതിയിൽ വനംവകുപ്പ്. ഇന്ന് പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തും. പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിമിന്‍റെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുന്നിൽ ഇന്ന് രാവിലെ ഹാജരാകാനാണ് ഹാഷിമിന് വനം വകുപ്പ് നോട്ടീസയച്ചത്. വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ പുലിപ്പല്ലുമാല ഉപയോഗിച്ച കേസിൽ കേസെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയർന്നത്.