ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസിന്‍റെ സംസ്കാരം നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.യു.ടി ആശുപത്രിയിൽ നിന്ന് 5 മണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് രാത്രിയോടെ അവിടെ നിന്ന് തിരുവനന്തപുരത്തെ മകൻ്റെ വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച‌ രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ദർബാർ ഹാളിലേയ്ക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും.

എല്ലാവർക്കും അവിടെ പൊതുദർശനത്തിന് അവസരമുണ്ടാകും. ദേശീയപാത വഴി ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴ‌യിലെ വീട്ടിൽ രാത്രിയോടെ എത്തിക്കും. വീട്ടിൽ നിന്ന് ബുധനാഴ്ച രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ച് പൊതുദർശനത്തിന് അനുവദിക്കും. ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം ഉച്ചയ്ക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Related Posts