വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്‌ണ സുരേഷ്. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്‌ടർക്കും അപ്പിൽ നൽകിയിട്ടുണ്ട്. മുട്ടട വാർഡിലെ സ്ഥാനാർഥിയാണ് വൈഷ്‌ണ സുരേഷ്.

പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ശനിയാഴ്‌ച തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. വൈഷ്‌ണ സുരേഷ് സപ്ലിമെൻ്ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.

Related Posts