ജീവൻഭീമ നഗർ കാരുണ്യ ഹാളിൽ ബാംഗളൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം വാർഷിക പൊതുയോഗം നടന്നു. യോഗത്തിൽ പ്രസിഡൻ്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് വാർഷിക റിപ്പോർട്ടും ട്രഷറർ ശാന്തകുമാർ എലപ്പുള്ളി കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സതീഷ് തോട്ടശ്ശേരി (പ്രസിഡൻ്റ് ), ഇന്ദിര ബാലൻ, മുഹമ്മദ് കുനിങ്ങാട് (വൈ. പ്രസി), ശാന്തകുമാർ എലപ്പുള്ളി (സെക്രട്ടറി), അനീസ് സി.സി.ഒ, സിന കെ.എസ്. (ജോ. സെക്ര), അർച്ചന സുനിൽ (ട്രഷറർ) എന്നിവരെയും 17 പ്രവർത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. തങ്കച്ചൻ പന്തളം സ്വാഗതവും അനീസ് നന്ദിയും പറഞ്ഞു.