പോർച്ചുഗലിലെ അത്ലറ്റിക് മീറ്റിൽ മുരളി ശ്രീശങ്കറിനു സ്വർണ്ണം
മലയാളികളുടെ അഭിമാനതാരം മുരളി ശ്രീശങ്കറിനു ജംപിംഗ് പിറ്റിലേക്കുള്ള തിരിച്ചുവരവിൽ രണ്ടാം സ്വർണ്ണം. പുരുഷ ലോംഗ്‌ജംപിൽ പോർച്ചുഗലിലെ മായ സിഡാഡെ ഡൊ ഡെസ്പോർട്ടോ അത്ലറ്റിക് മീറ്റിൽ ശ്രീശങ്കറിനു സുവർണനേട്ടം. ശ്രീശങ്കർ 7.75 മീറ്റർ ക്ലിയർ ചെയ്‌താണ് തിരിച്ചുവരവിൽ തുടർച്ചയായ രണ്ടാം മീറ്റിലും ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. ജൂലൈ 12നു നടന്ന ഇന്ത്യൻ ഓപ്പൺ അത്ലറ്റിക് മീറ്റിൽ 8.05 മീറ്റർ കുറിച്ച് ശ്രീശങ്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പോർച്ചുഗലിലെ നേട്ടം അതിനുശേഷമാണ്.
മുംബൈ ട്രെയിൻ സ്‌ഫോടനം: 12 പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു
മുംബൈ നഗരത്തിലെ ലോക്കൽ ട്രെയിൻ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. ഇവർക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. 2006 ലെ 180-ലധികം പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും ഇടയാക്കുകയും ചെയ്ത ഭീകരാക്രമണത്തിന് 19 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് പ്രോസിക്യൂഷൻ തെളിവുകൾ പര്യാപ്തമായിരുന്നില്ലെന്ന് പറഞ്ഞു. മുംബൈ
സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും; സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും
സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്‌മെൻ്റ് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മാനേജ്മെൻ്റ് അമ്മയ്‌ക്കോ അച്ഛനോ സ്‌കൂളിൽ എന്തെങ്കിലും ജോലി കൊടുക്കണം. സർക്കാർ മിഥുൻ്റെ വീട് പണിയ്ക്കുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മരണ വീട്ടിൽ കരിങ്കൊടി കാണിക്കുന്നത് എന്ത് രാഷ്ട്രീയ നിലപാടാണെന്നും മന്ത്രി ചോദിച്ചു. ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ സ്‌കൂൾ
കർണാടക നായർ സർവീസ് സൊസൈറ്റി മഹിളാ കൺവെൻഷൻ സംഘടിപ്പിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി മഹിളാ കൺവെൻഷൻ ഞായർ ജൂലൈ 20 ന് യെലഹങ്കയിലുള്ള Dr.ബി ആർ അംബേദ്‌കർ ഭവനിൽ നടന്നു. ചടങ്ങിൽ മുഘ്യ അതിഥി ആയി കർണാടക വനിതാ കമ്മിഷൻ അധ്യക്ഷ Smt.നാഗാലക്ഷ്‌മി ചൗധരി പങ്കെടുത്തു. KNSS ചെയർമാൻ ശ്രീ.R മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ശ്രീ .T V നാരായണൻ, jt ഖജാൻജി ശ്രീ M P പ്രദീപൻ, വൈസ് ചെയർമാൻ ശ്രീ G മോഹന കുമാർ മറ്റു
ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍; സൗജന്യയുടെ കേസ് എസ്‌ഐടി അന്വേഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര
ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലിസ് സംഘം 2012ലെ സൗജന്യ കൊലക്കേസ് അന്വേഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. ‘ധര്‍മ്മസ്ഥലയില്‍ നിരവധി മൃതദേഹങ്ങള്‍ മറവ് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന്‍റെ തലവന്‍ ആഭ്യന്തര സുരക്ഷാ ഡിജിപി ഡോ. പ്രൊണബ് മൊഹന്തിയാണ്. പക്ഷേ, സൗജന്യയുടെ കേസ് അന്വേഷിക്കില്ല’ അദ്ദേഹം പറഞ്ഞു. ആരും സൗജന്യയുടെ കുടുംബത്തിന്‍റെ വീട്ടിലേക്കുള്ള വഴി പോലും പറഞ്ഞു നല്‍കില്ല. അതിനാല്‍ വീട്ടുകാര്‍
‘ഡോൺ’ അമിതാഭ് ബച്ചൻ ചിത്രം ഒരുക്കിയ സംവിധായകൻ ചന്ദ്ര ബരോട്ട് അന്തരിച്ചു
‘ഡോൺ’ അമിതാഭ് ബച്ചൻചിത്രം ഒരുക്കിയ സംവിധായകൻ ചന്ദ്ര ബരോട്ട് (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബാന്ദ്ര ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹം 7 വർഷമായി ശ്വാസകോശസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്ന് ഭാര്യ ദീപ ബരോട്ട് പറഞ്ഞു. ചന്ദ്ര ബരോട്ടിന്‍റെ ജനനം ദക്ഷിണാഫ്രിക്കയിലെ ടാൻസാനിയയിലാണ്. പിന്നീട് ഇന്ത്യയിലേക്ക് താമസം മാറുകയും സിനിമയുടെ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുകയുമായിരുന്നു. ‘റോട്ടി കപഡാ ഔർ മകാൻ’, ‘യാദ്ഗർ’, ‘പുരബ് ഔർ പശ്ചിം’, ‘ഷോർ’ എന്നീ ചിത്രങ്ങളിൽ നടനും
ഷാർജയിൽ യുവതി മരിച്ച സംഭവം; മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും
കൊല്ലം സ്വദേശിനി അതുല്യയെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം കേരളത്തിലെത്തിച്ചതിനു ശേഷം റീ പോസ്റ്റ്മോർട്ടം ചെയ്യും. യുവതിയുടെ ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടിസ് ഇറക്കാനാണ് തീരുമാനം. ഇയാളുടെ പാസ്പോർട്ട് നിലവിൽ ഷാർജ പോലിസ് കസ്റ്റഡിയിൽ എടുത്തു. അതുല്യയുടെ മരണം അന്വേഷിക്കുന്നത് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ്. ഇന്ന് പ്രത്യേക അന്വേഷണ സംഘം യോഗം ചേരും. കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഇക്കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റിൽ
ആലുവയിൽ ലോഡ്ജില്‍ വെച്ച് യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി
ആലുവയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി. കൊല്ലം സ്വദേശിനി അഖില ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിൽ ഷാൾ കുരുക്കിയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടക്കുന്നത് ഞായറാഴ്ച അര്‍ധരാത്രിയോടെയാണ്. ആലുവ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലാണ് യുവതിയും യുവാവും എത്തിയത്. കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയതിന് ശേഷം പ്രതി ബിനു തന്‍റെ സുഹൃത്തുക്കളെ വിഡിയോ കോള്‍ വഴി മൃതദേഹം കാണിച്ചു കൊടുത്തു. സുഹൃത്തുക്കളാണ് പൊലീസിനെ
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ചചെയ്യാൻ കേന്ദ്രസർക്കാർ തയാറാണെന്ന് മന്ത്രി കിരൺ റിജിജു
ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിൽ കേന്ദ്രസർക്കാർ തയാറാണെന്ന് പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു. ഒരു വിഷയത്തിൽ നിന്നും കേന്ദ്രം ഒളിച്ചോടില്ലെന്നും സഭ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റിന്‍റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നത് തിങ്കളാഴ്‌ചയാണ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൻ്റെ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം പ്രതിപക്ഷം സഭയിൽ ഉന്നയിക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു. സർക്കാർ
ഓണത്തിന് 6 ലക്ഷം കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ്
സംസ്ഥാനത്ത് ഓണത്തിന് സർക്കാർ ആറുലക്ഷം കുടുംബങ്ങൾക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ കിറ്റിലുണ്ടാകും. ക്ഷേമസ്ഥാപനങ്ങളിലെ 4 അംഗങ്ങൾക്ക് ഒരുകിറ്റ് സൗജന്യമായി ലഭിക്കും. വെള്ളക്കാർഡുകാർക്ക് 15 കിലോയും നീല കാർഡുകാർക്ക് 10