മലയാളികളുടെ അഭിമാനതാരം മുരളി ശ്രീശങ്കറിനു ജംപിംഗ് പിറ്റിലേക്കുള്ള തിരിച്ചുവരവിൽ രണ്ടാം സ്വർണ്ണം. പുരുഷ ലോംഗ്‌ജംപിൽ പോർച്ചുഗലിലെ മായ സിഡാഡെ ഡൊ ഡെസ്പോർട്ടോ അത്ലറ്റിക് മീറ്റിൽ ശ്രീശങ്കറിനു സുവർണനേട്ടം. ശ്രീശങ്കർ 7.75 മീറ്റർ ക്ലിയർ ചെയ്‌താണ് തിരിച്ചുവരവിൽ തുടർച്ചയായ രണ്ടാം മീറ്റിലും ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. ജൂലൈ 12നു നടന്ന ഇന്ത്യൻ ഓപ്പൺ അത്ലറ്റിക് മീറ്റിൽ 8.05 മീറ്റർ കുറിച്ച് ശ്രീശങ്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

പോർച്ചുഗലിലെ നേട്ടം അതിനുശേഷമാണ്. ലോക അത്ലറ്റിക് കോണ്ടിനെന്റൽ ടൂറിൽ ബ്രോൺസ് ലെവൽ മീറ്റാണ് മായയിൽ നടന്നത്. എന്നാൽ, പരിക്കിനും ശസ്ത്രക്രിയയ്ക്കും ശേഷമുള്ള വിശ്രമവുമെല്ലാമായി 650 ദിനങ്ങൾ ഫീൽഡിൽ നിന്നു വിട്ടുനിന്നശേഷമുള്ള ശ്രീശങ്കറിൻ്റെ തിരിച്ചുവരവിന് മായയിലെ ടോപ് ഫിനിഷ് ഊർജം പകരുമെന്നതിൽ തർക്കമില്ല

Related Posts