ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലിസ് സംഘം 2012ലെ സൗജന്യ കൊലക്കേസ് അന്വേഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. ‘ധര്‍മ്മസ്ഥലയില്‍ നിരവധി മൃതദേഹങ്ങള്‍ മറവ് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന്‍റെ തലവന്‍ ആഭ്യന്തര സുരക്ഷാ ഡിജിപി ഡോ. പ്രൊണബ് മൊഹന്തിയാണ്. പക്ഷേ, സൗജന്യയുടെ കേസ് അന്വേഷിക്കില്ല’ അദ്ദേഹം പറഞ്ഞു.

ആരും സൗജന്യയുടെ കുടുംബത്തിന്‍റെ വീട്ടിലേക്കുള്ള വഴി പോലും പറഞ്ഞു നല്‍കില്ല. അതിനാല്‍ വീട്ടുകാര്‍ റെയില്‍വേ സ്റ്റേഷന് സമീപം വീട്ടിലേക്കുള്ള വഴി പറയുന്ന ബോര്‍ഡ് സ്ഥാപിക്കേണ്ടി വന്നു. തങ്ങളെ ആരെങ്കിലും സഹായിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് വീട്ടിലേക്ക് വരാമെന്നാണ് കുടുംബം പറയുന്നത്. ധര്‍മസ്ഥലയിലെ ആരോപണവിധേയര്‍ വലിയ ആളുകളാണെന്നും ജന്മിമാരാണെന്നുമാണ് സൗജന്യയുടെ കുടുംബം പറയുന്നത്.

Related Posts