വിപ്ലവനക്ഷത്രം വി.എസ്.അച്യുതാനന്ദന് കണ്ണീരോടെ കേരളം വിട ചൊല്ലുന്നു. ചൊവ്വാഴ്‌ച മൃതദേഹം രാവിലെ 9 മണി മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം 2 മണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ ബുധനാഴ്‌ച പൊതുദർശനത്തിന് വെക്കും. തുടർന്ന് പൊതുദർശനത്തിന് ആലപ്പുഴ പോലീസ് റിക്രിയോഷൻ ഗ്രൗണ്ടിലും വെക്കും. വൈകുന്നേരം 3 മണിക്ക് വലിയചുടുക്കാട്ടിൽ സംസ്കരിക്കും.

തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു വി.എസിൻ്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട് ഭൗതികദേഹം പൊതുദർശനത്തിനായി തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. മൃതദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടിൽ നിന്ന് ചൊവ്വാഴ്‌ച രാവിലെ 9 മണിക്ക് ദർബാർ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ ബുധനാഴ്‌ച രാവിലെ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക്‌ ശേഷം വലിയ ചുടുകാട്ടിൽ സംസ്കാരം നടത്താനാണ് തീരുമാനം.

Related Posts