ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തല്‍; എസ്‌ഐടി അന്വേഷണ സംഘത്തിന്‍റെ പ്രത്യേക ഓഫീസ് ബെല്‍ത്തങ്കിടിയില്‍
കർണാടകയിലെ ധർമ്മസ്ഥലയിൽ ഒട്ടേറെ പേരെ കൊന്ന് കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തുന്നത് ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം ശനിയാഴ്‌ച മൊഴി രേഖപ്പെടുത്തുന്നുണ്ട്. അന്വേഷണം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച അന്വേഷണ സംഘം പലതവണ യോഗം ചേർന്നിരുന്നു. ഡിഐജി എം.എൻ. അനുഛേദ്, ഡിജിപി പ്രണവ് മൊഹന്തി, എസ്.പി. ജിതേന്ദ്രകുമാർ ദയാമ എന്നിവർക്ക്
ജയിൽ ചാടിയ സംഭവം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നു
സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സ്ഥിതികളെക്കുറിച്ച് വിലയിരുത്താനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നു. കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തെ തുടർന്നാണ് ജയിലുകളിലെ സുരക്ഷ വർദ്ധിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചത് യോഗത്തിൽ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, വിവിധ സോണുകളിലെ ജയിൽ ഡിഐജിമാരും സെൻട്രൽ ജയിൽ സൂപ്രണ്ടുമാരും പങ്കെടുക്കുന്നുണ്ട്. ലഹരി കണ്ണൂർ സെൻട്രൽ ജയിലിൽ സുലഭമാണെന്നും
കൊല്ലത്തു സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടപടി; തേവലക്കര സ്കൂൾ മാനേജ്മെന്‍റ് പിരിച്ചു വിട്ടു; ഭരണം സര്‍ക്കാർ ഏറ്റെടുത്തു
കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്‍റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാർ ഏറ്റെടുത്തു. സ്കൂൾ മാനേജ്മെൻ്റിന് വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക്
ഗസയില്‍ ക്ഷാമം പടര്‍ന്നു പിടിക്കുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 9 പേര്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം, ഗസയില്‍ പോഷകാഹാരക്കുറവും പട്ടിണിയും മൂലം 9 മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തു. ഗസയില്‍ വന്‍തോതിലുള്ള ക്ഷാമം പടര്‍ന്നു പിടിക്കുന്നു. മരണസംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമീപ ആഴ്ചകളില്‍ പട്ടിണി കാരണം ഡസന്‍ കണക്കിന് പേരാണ് മരിച്ചത്. 2.2 ദശലക്ഷം പ്രദേശത്തെ നിവാസികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും ഏതാണ്ട് തീര്‍ന്നുപോയതായി അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ ഉപരോധം മാര്‍ച്ചില്‍ ശക്തമാക്കുകയും ഭാഗികമായി മാത്രം മെയ് മാസത്തില്‍
സ്വർണ്ണം വാങ്ങാൻ മികച്ച അവസരം; ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്
തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണവിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 73,280 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണ്ണവിലയിൽ 1,760 രൂപയുടെ ഇടിവാണ് സംഭവിച്ചത്. സ്വർണ്ണം വാങ്ങാനായി കാത്തിരുന്നവർക്ക് ഇത് ആശ്വാസമായിരിക്കുകയാണ്. ഇന്നലെ പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില കുറയുന്നതാണ് കേരളത്തിലും വില ഇടിയാൻ കാരണമായത്. സ്വതന്ത്ര വ്യാപാരക്കരാറിൽ ഇന്ത്യയും
2025 വനിതാ ചെസ് ലോകകപ്പ് ഫൈനൽ ഇന്നു മുതൽ
2025 വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ചരിത്രത്തിൽ ആദ്യമായി ഓൾ ഇന്ത്യ ഫൈനൽ. ഇന്ത്യയുടെ കൗമാര വിസ്‌മയും ദിവ്യ ദേശഖും ഗ്രാൻഡ്മാസ്റ്റർ കൊനേരു ഹംപിയും ചെസ് ലോകകപ്പ് ട്രോഫിക്കായി ഇന്നു മുതൽ കൊമ്പുകോർക്കും. വനിതാ ചെസ് ലോകകപ്പിൻ്റെ ഫൈനലിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം എത്തുന്നത്. സെമിയിൽ ജയം ആദ്യം സ്വന്തമാക്കിയ 19കാരിയായ ദിവ്യ ദേശ്മുഖിന് ഈ ചരിത്രം സ്വന്തം. പിന്നാലെ ടൈബ്രേക്കറിലൂടെ സെമി ജയിച്ച് കൊനേരു ഹംപിയും
നമ്മ ട്രാൻസിറ്റ്; വിവിധ ഗതാഗതമാർഗങ്ങൾ ഒന്നിപ്പിക്കുന്ന പുതിയ സംവിധാനം ബെംഗളൂരിൽ ഉദ്ഘാടനം ചെയ്തു
നഗരത്തിലെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരു നിവാസികളുടെയാത്ര എളുപ്പമാക്കാൻ ‘നമ്മ യാത്രി’ മൊബൈൽ ആപ്ലിക്കേഷനിൽ പുതിയസംവിധാനം. നമ്മ ട്രാൻസിറ്റ് പ്രവർത്തിക്കുന്നത്, ഇ-കൊമേഴ്‌സ് രംഗത്തെ സേവനദാതാക്കളായ ബെക്ക് എൻ പ്രോട്ടക്കോൾ, ഒഎൻഡിസി എന്നിവരുടെ സഹകരണത്തോടെയാണ്. ടാക്‌സി, മെട്രോ റെയിൽ, ഓട്ടോ തുടങ്ങി പല ഗതാഗതമാർഗങ്ങൾ ഒന്നിപ്പിക്കുന്ന നമ്മ ട്രാൻസിറ്റ് ഫീച്ചറാണ് ആപ്പിൽ ഒരുക്കുന്നത്. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നഗരത്തിൽ പോകുന്നതിന് ഏറ്റവും എളുപ്പമുള്ള മാർഗം നമ്മ ട്രാൻസിറ്റ് മുഖേന അറിയാൻ സാധിക്കും. കുറഞ്ഞനിരക്കിലും
ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു; ട്രെയിനുകള്‍ വൈകും
ഇന്ന് രാവിലെ 8 മണിയോടെ ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. വിവിധ സ്റ്റേഷനുകളിൽ കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂറോളമായി തടസ്സപ്പെട്ടിരിക്കുന്നു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 8.30 നാണ് കോഴിക്കോട് ജനശതാബ്ദി എത്തിയത്. ഇത് ഒന്നര മണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക. ആലപ്പുഴ ജില്ലയിൽ നിലവിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഗോവിന്ദച്ചാമിക്ക് ഇനി വിയ്യൂർ ജയിൽ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. കനത്ത സുരക്ഷയിലാണ് കൊണ്ട് പോവുക. വിയ്യൂർ ജയിലിൽ സെല്ലിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനും സാധിക്കില്ല. ഗോവിന്ദച്ചാമിയെ ഭക്ഷണം കഴിക്കാൻ പോലും സെല്ലിനു പുറത്തേക്കിറക്കില്ല സെല്ലിനുള്ളിൽ നിന്ന് തന്നെ കഴിക്കണം. കണ്ണൂർ ജയിലിൽ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ 4 ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട് . ഗുരുതരമായ വീഴ്ചയായതിനാൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര
ശക്തമായ മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റ്, കടലാക്രമണം
ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ഈ മാസം 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള