സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സ്ഥിതികളെക്കുറിച്ച് വിലയിരുത്താനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നു. കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തെ തുടർന്നാണ് ജയിലുകളിലെ സുരക്ഷ വർദ്ധിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചത്

യോഗത്തിൽ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, വിവിധ സോണുകളിലെ ജയിൽ ഡിഐജിമാരും സെൻട്രൽ ജയിൽ സൂപ്രണ്ടുമാരും പങ്കെടുക്കുന്നുണ്ട്. ലഹരി കണ്ണൂർ സെൻട്രൽ ജയിലിൽ സുലഭമാണെന്നും മൊബൈൽ ഫോൺ വിളിയ്ക്കാൻ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന വിവരം ഗോവിന്ദച്ചാമി വെള്ളിയാഴ്ച മൊഴി നൽകിയിരുന്നു

Related Posts