മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്‍റെയും എസ്ഡിഒമാര്‍ തമ്മില്‍ വാക്കേറ്റം
Karnataka
1 min read
8.8k

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്‍റെയും എസ്ഡിഒമാര്‍ തമ്മില്‍ വാക്കേറ്റം

ജൂലൈ 26, 2025
0

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍മാര്‍ (എസ്ഡിഒ) തമ്മില്‍ വാക്കേറ്റവും ഭീഷണിമുഴക്കലും. ഡല്‍ഹിയിലെ കര്‍ണാടകഭവനിൽ ജൂലൈ 22-ാം തീയതിയായിരുന്നു സംഭവം. ഡി.കെ. ശിവകുമാറിന്‍റെ എസ്ഡിഒ ആയ എച്ച്. ആഞ്ജനേയയും സിദ്ധരാമയ്യയുടെ എസ്ഡിഒ ആയ മോഹന്‍ കുമാറും തമ്മിലായിരുന്നു പൊരിഞ്ഞവാക്കേറ്റവും ഭീഷണിമുഴക്കലും നടന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഞ്ജനേയ സംഭവത്തിന് പിന്നാലെ മോഹന്‍കുമാറിനെതിരേ കര്‍ണാടക ഭവന്‍ റെസിഡന്‍റ് കമ്മിഷണര്‍ക്കും കര്‍ണാടക ചീഫ് സെക്രട്ടറിക്കും പരാതിയും നല്‍കി. തന്നെ

Continue Reading
മലപ്പുറത്ത് ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
Kerala
0 min read
9.0k

മലപ്പുറത്ത് ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

ജൂലൈ 26, 2025
0

മലപ്പുറത്ത് പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസലിന്‍റെയും ബൾക്കീസിൻ്റെയും മകൾ ഫൈസയാണ് (6) മരിച്ചത്. മലപ്പുറം തിരൂരിൽ വ്യാഴാഴ്ച രാത്രി എഴ് മണിയോടെയാണ് സംഭവമുണ്ടായത്. റോഡിലെ കുഴിയിൽ ഓട്ടോറിക്ഷ വീണപ്പോൾ പിൻ സീറ്റിൽ അമ്മയുടെ മടിയിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പുറണ്ണൂർ യു.പി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫൈസ.

Continue Reading
തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് സ്ഥാനം പാലോട് രവി രാജിവച്ചു
Kerala
0 min read
9.6k

തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് സ്ഥാനം പാലോട് രവി രാജിവച്ചു

ജൂലൈ 26, 2025
0

തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് സ്ഥാനം, എൽഡിഎഫ് ഭരണം തുടരുമെന്നുള്ള തുറന്നുപറച്ചിലിൽ പിന്നാലെ പാലോട് രവി രാജിവച്ചു. ഫോൺ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ ജലീലിനെ പാർടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നും പാലോട് രവിയുടെ രാജി സ്വീകരിച്ചെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. പ്രഥമദൃഷ്ടിയാൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ബോധ്യപ്പെട്ടതിനാൽ ജലീലിനെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാലോട് രവിയുടെ കോൺഗ്രസ് പ്രാദേശിക നേതാവുമായുള്ള ഫോൺ

Continue Reading
പരീക്ഷ വൈകുന്നതിൽ മനംനൊന്ത് BDS വിദ്യാർത്ഥിനി മരിച്ചു; സംഭവം രാജസ്ഥാനില്‍
India
0 min read
9.4k

പരീക്ഷ വൈകുന്നതിൽ മനംനൊന്ത് BDS വിദ്യാർത്ഥിനി മരിച്ചു; സംഭവം രാജസ്ഥാനില്‍

ജൂലൈ 26, 2025
0

ഹോസ്റ്റല്‍മുറിയില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പുരിലെ പസഫിക് ഡെന്‍റല്‍ കോളേജിലെ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി വിദ്യാര്‍ഥിനിയും കശ്മീര്‍ സ്വദേശിനിയുമായ ശ്വേത സിങ്(25) ആണ് ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ശ്വേതയ്‌ക്കൊപ്പം താമസിക്കുന്ന മറ്റൊരു വിദ്യാര്‍ഥിനി രാത്രി മുറിയിലെത്തിയപ്പോഴാണ് ശ്വേതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ അധികൃതരെയും പോലീസിനെയും ഉടന്‍തന്നെ വിവരമറിയിക്കുകയായിരുന്നു. മുറിയില്‍ നിന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അധ്യാപകരുടെ മാനസികപീഡനവും കോളേജിൽ യഥാസമയം

Continue Reading
വിവാഹ വാ​ഗ്ദാനം നൽകി പീഡനം; യുട്യൂബർ അറസ്റ്റിൽ
Kerala
1 min read
8.0k

വിവാഹ വാ​ഗ്ദാനം നൽകി പീഡനം; യുട്യൂബർ അറസ്റ്റിൽ

ജൂലൈ 26, 2025
0

പതിനഞ്ചുകാരിക്ക് നേരെ വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ വ്‌ളോഗർ അറസ്റ്റിൽ. വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ച് കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7 വർഷത്തോളമായി ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി, ഷാലു കിങ് മീഡിയ തുടങ്ങിയ പേരിൽ ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ക്രിയേറ്റ് ചെയ്തു വരികയായിരുന്നു. ഇയാൾ

Continue Reading
ബിഹാറിൽ ഹോംഗാർഡ് റിക്രൂട്ട്മെൻ്റിനിടെ തളർന്നുവീണ യുവതിയെ ആംബുലൻസിൽ കൊണ്ടുപോകവെ കൂട്ടബലാത്സംഗം
India
0 min read
9.7k

ബിഹാറിൽ ഹോംഗാർഡ് റിക്രൂട്ട്മെൻ്റിനിടെ തളർന്നുവീണ യുവതിയെ ആംബുലൻസിൽ കൊണ്ടുപോകവെ കൂട്ടബലാത്സംഗം

ജൂലൈ 26, 2025
0

ബോധ് ഗയ ജില്ലയിൽ ഹോം ഗാർഡ് റിക്രൂട്ട്മെൻ്റിനിടെ ബോധം നഷ്ടപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലൻസിൽ വച്ച് കൂട്ടബലാത്സംഗം. 26കാരിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. ബലാത്സംഗം ചെയ്‌തത് ആംബുലൻസ് ഡ്രൈവറായ വിനയ്കുമാര്‍, സഹായിയായ അജിത്കുമാറുമാണ്. പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‌തു. ബോധ് ഗയയിലെ ബീഹാർ മിലിട്ടറി പോലീസ് ഗ്രൗണ്ടിൽ ജൂലൈ 24 ന് നടന്നുകൊണ്ടിരിക്കുന്ന ഹോം ഗാർഡ് റിക്രൂട്ട്മെന്‍റ് പരിശീലനത്തിനിടെയാണ് സംഭവം. ശാരീരിക ക്ഷമതാ പരിശോധന നടത്തുന്നതിനിടെയായിരുന്നു യുവതി ബോധരഹിതയായത്. സംഭവസ്ഥലത്തുണ്ടായിരുന്ന

Continue Reading
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: സമ​ഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം
Kerala
0 min read
7.9k

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: സമ​ഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

ജൂലൈ 26, 2025
0

ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ സമ​ഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. സിഎൻ രാമചന്ദ്രൻ നായർ എന്നിവർക്കാണ് അന്വേഷണത്തിന്‍റെ ചുമതല. ജയിലിൽ നിന്ന് ചാടിപ്പോയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി

Continue Reading
ഇന്ത്യ മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം   അനുവദിച്ചു
World
0 min read
9.0k

ഇന്ത്യ മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ചു

ജൂലൈ 26, 2025
0

ഇന്ത്യ മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ചു. ഇരു രാജ്യങ്ങളും ഉഭകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെച്ചു. മാലദ്വീപ് ഇന്ത്യയുടെ സഹയാത്രികന്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. മാലദ്വീപിന്‍റെ ഗാര്‍ഡ് ഓഫ് ഓണറും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കി. പ്രധാനമന്ത്രി 2 ദിവസത്തെ സന്ദര്‍ശനത്തിനായാണ് മാലദ്വീപില്‍ എത്തിയത്. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവും മന്ത്രിമാരും മാലെ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ നേരിട്ടെത്തി സ്വീകരിച്ചു. ഇരു രാജ്യങ്ങളും വിദ്യാഭ്യാസം,

Continue Reading
എൽഡിഎഫ് അധികാരത്തിൽ തുടരും, കോൺഗ്രസ് എടുക്കാച്ചരക്കാകും’; പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്ത്
Kerala
0 min read
9.0k

എൽഡിഎഫ് അധികാരത്തിൽ തുടരും, കോൺഗ്രസ് എടുക്കാച്ചരക്കാകും’; പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്ത്

ജൂലൈ 26, 2025
0

കോൺഗ്രസ് പ്രാദേശിക നേതാവുമായുള്ള ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്. കേരളത്തിൽ എല്‍ഡിഎഫ് ഭരണം തുടരുമെന്നാണ് ടെലിഫോൺ സംഭാഷണത്തിൽ പറയുന്നത്. കോൺഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പോടെ ഇല്ലാതാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോണ്‍

Continue Reading
പ്രധാനാദ്ധ്യാപകൻ മദ്യലഹരിയിൽ സ്കൂളിന്‍റെ പാചകപ്പുരയ്‌ക്ക് സമീപം കിടന്നുറങ്ങി; പിന്നാലെ നടപടിയുമായി വിദ്യാഭ്യാസവകുപ്പ്
Karnataka
0 min read
9.1k

പ്രധാനാദ്ധ്യാപകൻ മദ്യലഹരിയിൽ സ്കൂളിന്‍റെ പാചകപ്പുരയ്‌ക്ക് സമീപം കിടന്നുറങ്ങി; പിന്നാലെ നടപടിയുമായി വിദ്യാഭ്യാസവകുപ്പ്

ജൂലൈ 26, 2025
0

മദ്യലഹരിയിൽ ജോലിസമയത്ത് സ്‌കൂളിന്‍റെ പാചകപ്പുരയ്ക്ക് സമീപം കിടന്നുറങ്ങിയ പ്രധാനാദ്ധ്യാപകന് സസ്‌പെൻഷൻ. കർണ്ണാടകയിലെ റായ്ച്ചൂരിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ നിങ്കപ്പയെയാണ് സസ്‌പെൻഡ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇയാൾ മദ്യപിച്ച് ലക്കുകെട്ട് പാചകപ്പുരയ്ക്ക് സമീപം ഉറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഇതിനു പിന്നാലെയാണ് നടപടിയെടുത്തത്. സ്‌കൂളിൽ പതിവായി ഇയാൾ മദ്യലഹരിയിലായിരുന്നു എത്തിയിരുന്നതെന്നാണ് സൂചന. കൃത്യമായി ജോലി ചെയ്യില്ല. മാത്രമല്ല വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. ചില രക്ഷിതാക്കൾ

Continue Reading