ധർമ്മസ്ഥല വെളിപ്പെടുത്തൽ : ‘നോക്കുകുത്തികളാകുന്ന നിയമവ്യവസ്ഥകൾ സമഗ്ര അന്വേഷണം വേണം’: മഞ്ചുഷാ മാവിലാടം
ധർമ്മസ്ഥലയിൽ മലയാളികളടക്കം നൂറുകണക്കിന് സ്ത്രീകൾ കൊലചെയ്യപ്പെട്ടുവെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സംഭവത്തിൽ സമഗ്രക്ഷണം വേണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും വിമൻ ഇന്ത്യ മൂവ്മെന്‍റ് സംസ്ഥാന ട്രഷറർ മഞ്ചുഷാ മാവിലാടം പറഞ്ഞു. ചിലരുടെ നിര്‍ദ്ദേശപ്രകാരം ഏകദേശം 450-ലധികം പേരെ കുഴിച്ചു മൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളുമുണ്ടെന്നും ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. നിരവധി സ്ത്രീകളെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലൈംഗീക ചൂഷണത്തിനിരയാക്കി കൊന്നു കുഴിച്ചു മൂടിയ ഭയാനകരമായ സംഭവത്തില്‍
യു എസിലെ വടക്കൻ മിഷിഗൺ മേഖലയിൽ കത്തിയാക്രമണം; 11 പേർക്ക് കുത്തേറ്റു
യു എസിൽ കത്തിയാക്രമണം. യു എസിലെ വടക്കൻ മിഷിഗൺ മേഖലയിലുണ്ടായ ആക്രമണത്തിൽ 11 പേർക്ക് കുത്തേറ്റു. 6 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഗ്രാൻഡ് ട്രാവേഴ്‌സ് കൗണ്ടി ഷെരീഫ് മൈക്കൽ ഷിയ അറിയിച്ചു. അക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം 4.45 ഓടെ വടക്കൻ മിഷിഗൺ മേഖലയിലെ ട്രാവേഴ്‌സ് സിറ്റിയിലെ വാൾമാർട്ടിലാണ് ആക്രമണമുണ്ടായത്. വടക്കൻ മിഷിഗണിലെ മേഖലയിലെ ആശുപത്രിയിൽ 11 പേർ ചികിത്സയിലാണെന്ന്
കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; റിപ്പോർട്ട് സർക്കാരിന് കൈമാറി
കൊല്ലം തേവലക്കര സ്കൂളിൽ വച്ച് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് സർക്കാരിന് കൈമാറി. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് ലൈനിന് താഴെ ഷെഡ് നിർമ്മിച്ചതിൽ വീഴ്‌ച സംഭവിച്ചു. നിയമലംഘനം ശ്രദ്ധയിൽ പെട്ടപ്പോൾ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായി. സൈക്കിൾ ഷെഡും വൈദ്യുതി ലൈനും തമ്മിൽ സുരക്ഷിതമായ അകലമില്ല. കെഎസ്ഇബി ഉദ്യോഗസ്ഥർ
ഹരിദ്വാറിലെ മാൻസാ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു
ഹരിദ്വാറിലെ മാൻസാ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മാൻസാ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 ലേറെ പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിൽ ശ്രാവണ മാസം ആയതു കൊണ്ട് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കും തിരക്കുമുണ്ടായത് പ്രധാന ക്ഷേത്രത്തിലേക്കുള്ള വഴിയിലെ പടിക്കെട്ടുകളിലാണ്. ജനങ്ങൾക്കിടയിൽ ഒരാൾക്ക് വൈദ്യുതാഘാതം ഏറ്റെന്ന അഭ്യൂഹം പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. പലരും
5 പലസ്തീനികള്‍ കൂടി ഗാസയില്‍ പട്ടിണി കിടന്ന് മരിച്ചു
5 പലസ്തീനികള്‍ കൂടി ഗാസയില്‍ പട്ടിണി കിടന്ന് മരിച്ചു. ബോംബാക്രമണം തുടരുകയാണ് ഇസ്രായേല്‍ സൈന്യം. ഗാസ മുനമ്പിൽ അടിയന്തര സഹായവസ്തുക്കളുമായി പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില്ലയുടെ ഹന്‍ഡാല കപ്പല്‍ ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തു. ഇസ്രായേലി ഉപരോധം മറികടക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ 21 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം, ഭക്ഷണം തേടിയെത്തിയ 42 പേര്‍ ഉള്‍പ്പെടെ 71 പേരെ കൊന്നിരുന്നു. അതിനിടെ, ഇസ്രയേല്‍ സൈന്യം വടക്കന്‍
കരസേനയ്ക്ക് ഇനി മുതൽ ശത്രുവിനെ തകർത്തെറിയാൻ സായുധ ബ്രിഗേഡ് ‘രുദ്ര’
കരസേനയ്ക്ക് ഇനി മുതൽ ശത്രുവിനെ തകർത്തെറിയാൻ ‘ഓൾ ഇൻ വൺ” സായുധ ബ്രിഗേഡ് ‘രുദ്ര’. പീരങ്കിപ്പട, കാലാൾപ്പട തുടങ്ങി കരസേനയിലെ സായുധ വിഭാഗങ്ങളുടെ മികവും പ്രവർത്തനവും സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് രുദ്ര ബ്രിഗേഡ്. വിവിധ കരസേനാ വിഭാഗങ്ങളുടെ സിംഗിൾ യൂണിറ്റാണിത്. യന്ത്രവത്കൃത കാലാൾപ്പട, കാലാൾപ്പട, കവചിത യൂണിറ്റുകൾ, പീരങ്കിപ്പട, ആളില്ലാ വ്യോമ സംവിധാനങ്ങൾ തുടങ്ങിയവ സംയോജിപ്പിച്ച ബ്രിഗേഡ്. 2 ഇൻഫെൻട്രി ബ്രിഗേഡുകളെ ഇതിനോടകം രുദ്ര ബ്രിഗേഡുകളാക്കി മാറ്റി. ജമ്മുകാശ്മീർ ദ്രാസിൽ കാർഗിൽ
സെൻട്രൽ ജയിലുകൾക്ക് ഇനി ഹൈടെക് സുരക്ഷ; ജയിലുകൾ ഇനി എ ഐ ക്യാമറകൾ
കണ്ണൂർ സെൻട്രൽ ജയിലിൽ അതീവ സുരക്ഷയിൽ പാർപ്പിച്ചിരുന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ പശ്ചാത്തലത്തിൽ, ജയിൽ ഉദ്യോഗസ്ഥരെയും തടവുകാരെയും ഒരേസമയം നിരീക്ഷിക്കാൻ സെൻട്രൽ ജയിലുകളിൽ എ ഐ ക്യാമറകൾ സ്ഥാപിക്കും. രാത്രി ദൃശ്യങ്ങളടക്കം പകർത്താൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്‍റെലിജൻസ് സംവിധാനമുള്ള സി. സി. ടി. വി ക്യാമറകളാണ് സ്ഥാപിക്കുക. ഈ ക്യാമറകൾ മതിലുകളിലെ ഇലക്ട്രിക് ഫെൻസിംഗുമായും ബന്ധിപ്പിക്കാം. ജയിൽചാട്ടത്തിന് ശ്രമമുണ്ടായാൽ അലാറം മുഴങ്ങും. അപായമുന്നറിയിപ്പ് ഉന്നതഉദ്യോഗസ്ഥരുടെ ഫോണിലും എത്തും. കണ്ണൂർ,
5 ദിവസം സംസ്ഥാനത്ത് അതിതീവ്രമഴ; ഇന്ന് 9 ജില്ലകളിൽ യെലോ അലർട്ട്
5 ദിവസം സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് . താമരശ്ശേരി ചുരത്തിൽ മഴയെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടായി. നാലാം വളവിൽ മരവും ഒമ്പതാം വളവിന് താഴെ പാറക്കല്ലുകളും വീണു. പലയിടങ്ങളിലും കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് ആണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. പ്രദേശത്ത് കടലാക്രമണത്തിനും സാധ്യതയുള്ളതായി
ഫിഡെ ചെസ് വനിതാ ലോകകപ്പ്; കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് ഫൈനൽ ആദ്യഘട്ടം സമനിലയില്‍
ഫിഡെ ചെസ് വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്‌മുഖും തമ്മിലുള്ള വാശിയേറിയ ആദ്യ മത്സരം സമനിലയിൽ. ഇരുവരും ഞായറാഴ്‌ച നടക്കുന്ന രണ്ടാം ക്ലാസിക്കൽ മത്സരത്തിൽ ഏറ്റുമുട്ടും. ദിവ്യ ക്വീൻസ് ഗാംബിറ്റ് ആക്സെപ്റ്റഡിലൂടെ തുടക്കത്തിൽത്തന്നെ മുൻ തൂക്കം നേടി. എന്നാൽ തുടക്കത്തിലെ പതർച്ചയിൽ നിന്ന് തിരികെ വരാൻ ഹംപിക്കുമായി ഹംപിയുടേത് പിഴവുകൾ വരുത്തിയ തുടക്കമായിരുന്നു. ദിവ്യക്ക് ഇത് അനുകൂലമായി. എന്നാൽ 16-ാം നീക്കത്തിലൂടെ ഹംപി കരകയറി. മികച്ച
ആഗസ്റ്റ് 5 മുതൽ ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്
ആഗസ്റ്റ് 5 മുതൽ ബി.എം.ടി.സി, കർണാടക സ്റ്റേറ്റ് ആർ.ടി.സി ജീവനക്കാർ അനിശ്ചിതകാ ല പണിമുടക്കിലേക്ക്. ആഗസ്റ്റ് 5 ന് രാവിലെ 6 മുതൽ സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിത കാല പണിമുടക്കിൽ കർണാടകയിലെ 4 പൊതു ഗതാഗത കോർപറേഷനുകളായ ബാംഗ്ലൂർ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ് ആർ.ടി.സി), നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി (എൻ.ഡബ്ല്യു.കെ ആർ.ടി.സി), കല്യാൺ കർണാടക ആർ.ടി.സി (കെ.കെ.ആർ.ടി.സി),