കരസേനയ്ക്ക് ഇനി മുതൽ ശത്രുവിനെ തകർത്തെറിയാൻ ‘ഓൾ ഇൻ വൺ” സായുധ ബ്രിഗേഡ് ‘രുദ്ര’. പീരങ്കിപ്പട, കാലാൾപ്പട തുടങ്ങി കരസേനയിലെ സായുധ വിഭാഗങ്ങളുടെ മികവും പ്രവർത്തനവും സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് രുദ്ര ബ്രിഗേഡ്. വിവിധ കരസേനാ വിഭാഗങ്ങളുടെ സിംഗിൾ യൂണിറ്റാണിത്.
യന്ത്രവത്കൃത കാലാൾപ്പട, കാലാൾപ്പട, കവചിത യൂണിറ്റുകൾ, പീരങ്കിപ്പട, ആളില്ലാ വ്യോമ സംവിധാനങ്ങൾ തുടങ്ങിയവ സംയോജിപ്പിച്ച ബ്രിഗേഡ്. 2 ഇൻഫെൻട്രി ബ്രിഗേഡുകളെ ഇതിനോടകം രുദ്ര ബ്രിഗേഡുകളാക്കി മാറ്റി. ജമ്മുകാശ്മീർ ദ്രാസിൽ കാർഗിൽ ദിനമായ ഇന്നലെ നടന്ന ചടങ്ങിലാണ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സുപ്രധാന പ്രഖ്യാപനം നടത്തിയത്.
സമഗ്രമാറ്റത്തിന്റെയും ആധുനികവത്കരണത്തിന്റെയും സേനയിലെ ഭാഗമാണിത്. ശത്രുവിന് വൻ നാശമുണ്ടാക്കാൻ അതിർത്തിയിൽ ‘ഭൈരവ് കമാൻഡോ ബറ്റാലിയൻ രൂപീകരിക്കും. എപ്പോഴും ശത്രുവിന് മറുപടി നൽകാൻ സുസജ്ജമായിരിക്കും ഇവർ.
‘ദിവ്യാസ്ത്ര ബാറ്ററി പോലുള്ളവ പീരങ്കിപ്പടയുടെ ആക്രമണശേഷി വർദ്ധിപ്പിച്ചു ഓപ്പറേഷൻ സിന്ദൂറിൽ 50ൽ താഴെ ആയുധങ്ങൾ പ്രയോഗിച്ചപ്പോൾത്തന്നെ പാകിസ്ഥാൻ ചർച്ചയുടെ വഴിയിലേക്ക് എത്തിയെന്ന് വ്യോമസേന ഉപമേധാവി എയർ മാർഷൽ നരംദേശ്വർ തിവാരി പറഞ്ഞു.