കാക്കനാട് ഇൻഫോപാർക്ക് റോഡിൽ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. തൃശൂർ സ്വദേശിനി അക്ഷര (29) ആണ് മരിച്ചത്. കുഴിക്കാട്ടുമൂല പള്ളിക്ക് സമീപം ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു അപകടം.

ജിമ്മിൽനിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ മറ്റു വാഹനങ്ങളെ മറികടന്നെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ അക്ഷര സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം തൃശൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഭർത്താവ് വരുണിനൊപ്പം കുസുമഗിരിയിലെ ഹോയ്സാല ഫ്ലാറ്റിലായിരുന്നു അക്ഷര താമസിച്ചിരുന്നത്. ഇരുവരും ഇൻഫോപാർക്കിലെ ജീവനക്കാരാണ്.

Related Posts