എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു. കുണ്ടന്നൂരിൽ നിന്ന് വില്ലിങ്ടൺ ഐലൻഡിലേക്ക് പോകുകയായിരുന്ന ലോറി പാലത്തിൻ്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണ്. തേവര ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ഡ്രൈവർ മാത്രമാണ് അപകടസമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്. വാഹനം നിയന്ത്രണം വിട്ട് കൈവരി തകർത്ത ഉടൻ തന്നെ ഡ്രൈവർ പുറത്തേക്ക് ചാടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
അപകടത്തെത്തുടർന്ന് പാലത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. നിലവിൽ പോലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ അടിയന്തരമായി തുടരുകയാണ്.