കാസർഗോഡ് പത്താം ക്ലാസുകാരി പ്രസവിച്ചു; അച്ഛനാരെന്നറിയാൻ ഡിഎൻഎ പരിശോധന
കാസർ ഗോഡ് പത്താം ക്ലാസുകാരി പ്രസവിച്ചു. പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതി ആരെന്നരിയാണ് ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയുടെ മാതാവിന്‍റെ മൊഴി എടുത്തിട്ടുണ്ട്. ഇവരുടെ ഒരു ബന്ധുവാണ് പ്രതി എന്ന് സംശിയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.
അഹമ്മദാബാദ് ദുരന്തം; എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ 112 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. 274 പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പൈലറ്റുമാര്‍ അസുഖ അവധിയില്‍ പ്രവേശിച്ചത്. 51 ഫ്ളൈറ്റ് ഓഫീസര്‍മാരും 61 കമാന്‍ഡര്‍മാരുമാണ് അവധിയില്‍ പ്രവേശിച്ചതെന്ന് റാം മോഹന്‍ നായിഡു വ്യക്തമാക്കി. വ്യാഴാഴ്ച പാര്‍ലമെൻ്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൈലറ്റുമാരുടെ മാനസികാരോഗ്യത്തെ അഹമ്മദാബാദിലേത് പോലുള്ള വിമാന ദുരന്തങ്ങള്‍ ബാധിക്കുന്നുണ്ടെന്നും
ബെംഗളൂരുവിലെ വ്യവസായിയും മകനും ആന്ധ്രയില്‍ കൊല്ലപ്പെട്ടനിലയില്‍
ബംഗളുരുവിലെ വ്യവസായിയെയും ബിജെപി യുവമോർച്ച പ്രവർത്തകനായ മകനെയും ആന്ധ്രാപ്രദേശിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. ബെംഗളൂരു കഡുഗോഡി നിവാസികളായ വീരസ്വാമി റെഡ്ഡി, മകൻ പ്രശാന്ത് റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. അജ്ഞാതസംഘം ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. വീരസ്വാമിയും മകനും ബെംഗളൂരുവിൽ നിന്ന് ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾക്കായാണ് ആന്ധ്രയിലേക്ക് പോയത്. പൽനാഡു നരസാരോപേട്ടിലെ ജില്ലാ കോടതിയിലായിരുന്നു കേസ്. അക്രമികൾ ഇരുവരെയും കോടതിപരിസരത്തെ ടിഫിൻസെന്‍ററിന് സമീപത്തുനിന്നാണ് തട്ടിക്കൊണ്ടു
ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം; 2030 ഓടെ ഇന്ത്യ യുകെ വ്യാപാരം ഇരട്ടിയാകും
ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാർ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ നടപ്പിലായിരിക്കുകയാണ്. ഇരു രാജ്യങ്ങളും 3 വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് ഈ സുപ്രധാന തീരുമാനത്തിലെത്തുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇത് യുകെ വിപണിയിൽ കൂടുതൽ അവസരങ്ങൾ നൽകുന്നു. ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനും അതുപോലെ ഉടമ്പടിയിൽ ധാരണയുണ്ട്. ഈ കരാർ ഇരു രാജ്യങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല. ഇരുരാജ്യങ്ങളും 2030 ഓടെ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി
‘അമ്മ’ പ്രസിഡന്‍റ് സ്ഥാനം; മത്സര രംഗത്ത് 6 പേര്‍, മോഹൻലാൽ ഇല്ല
‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് 6 മത്സരാർത്ഥികൾ. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ’യുടെ തെരഞ്ഞെടുപ്പിൽ ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്‍റെ പത്രിക തള്ളി. 5 പേരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ബാബുരാജ്, കുക്കു പരമേശ്വരന്‍ എന്നിവര്‍ മത്സരിക്കും. എന്നാൽ, 93 പത്രികകളാണ് അമ്മ തെരഞ്ഞെടുപ്പിൽ ലഭിച്ചിരിക്കുന്നത്.
ഫോളോവേഴ്സിനെ കൂട്ടാൻ സ്ത്രീകളുടെ വീഡിയോ ഒളിഞ്ഞിരുന്ന് പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്; 19കാരൻ അറസ്റ്റിൽ
സ്ത്രീകളുടെ ദൃശ്യങ്ങളും ഫോട്ടോയും സമ്മതമില്ലാതെ രഹസ്യമായി ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന യുവാവ് അറസ്റ്റിൽ. പൊതുസ്ഥലങ്ങളിൽ ‘ബംഗളൂരു നൈറ്റ് ലൈഫ്’ എന്ന പേരിൽ സ്ത്രീകളുടെ വീഡിയോകൾ പകർത്തിയ 19കാരൻ ഫുഡ് ഡെലിവറി തൊഴിലാളി ദിലാവർ ഹുസൈനെയാണ് ബംഗളൂരു പൊലീസ് പിടികൂടിയത്. മണിപ്പൂർ സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, എംജി റോഡ്, കോറമംഗല, ഇന്ദിരാനഗർ തുടങ്ങിയ തിരക്കേറിയ തെരുവുകളിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ ദൃശ്യങ്ങളാണ് യുവാവ്
രേണുകാസ്വാമി കൊലക്കേസ്; കന്നഡ നടൻ ദർശന് ജാമ്യം നൽകിയതിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി
കന്നഡ നടൻ ദർശനുൾപ്പെടെയുള്ളവർക്ക് രേണുകാസ്വാമി കൊലക്കേസിൽ ജാമ്യം അനുവദിച്ച രീതിയുടെ പേരിൽ കർണാടക ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഹൈക്കോടതി ജുഡീഷ്യൽ വിവേചനാധികാരം വിവേകപൂർവ്വം പ്രയോഗിച്ചോ എന്ന് ചോദിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയെ അതിരൂക്ഷമായി വിമർശിച്ചത്. തുടർന്ന് കേസ് വിധി പറയാനായി മാറ്റി. ദർശനും മറ്റുള്ളവർക്കും 33-കാരനായ രേണുകാസ്വാമിയുടെ കൊലപാതകത്തിൽ നടൻ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി 2024 ഡിസംബർ 13-നാണ് ഉത്തരവ്
വി.എസ്. അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട നടൻ വിനായകനെതിരെ പോലീസിൽ പരാതി
അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയവരെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട നടൻ വിനായകനെതിരെ പോലീസിൽ പരാതി. പോസ്റ്റിൽ മുൻ പ്രധാനമന്ത്രിമാർക്ക് നേരെയും പരാമർശമുണ്ട്. പരാതി നൽകിയത് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. നടൻ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അധിക്ഷേപ പരാമർശം നടത്തിയത്. ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി, രാജീവ് ഗാന്ധി, ഇന്ദിര ഗാന്ധി,
കർണാടകയിൽ സെപ്റ്റംബറിൽ പുതിയ ജാതി സെൻസസ്
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഏഴുവരെ കർണാടകയിൽ പുതിയ ജാതി സെൻസസ് (സാമുഹിക, വിദ്യാഭ്യാസ സർവേ) നടത്തും. ഒക്ടോബർ അവസാനത്തോടെ കർണാടക സംസ്ഥാന പിന്നാക്ക വർഗ കമ്മീഷൻ നേതൃത്വം നൽകുന്ന സർവേ പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. സിദ്ധരാമയ്യ സർക്കാറിൻ്റെ ഇതിനെ അടിസ്ഥാനമാക്കിയാവും അടുത്ത ബജറ്റ് രൂപപ്പെടുത്തുക. ബുധനാഴ്ച പുതിയ ജാതി സെൻസസിന് മുന്നോടിയായുള്ള പ്രാഥമിക യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗ ളൂരുവിൽ നടന്നു. സർവേയർമാർക്ക് പരിശീലനമടക്കമുള്ള സർവേയുടെ മുന്നൊരുക്കങ്ങൾക്ക്
തിരുവനന്തപുരത്ത് അസഭ്യം പറഞ്ഞതിലെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവം; അയൽവാസി അറസ്റ്റിൽ
വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ അസഭ്യം പറഞ്ഞതിലെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. പോലീസ് അറസ്റ്റ് ചെയ്തത് വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജത്തിനെയാണ് (54). പ്രതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്‍റെയും സുനിതയുടെയും മകൾ അനുഷ(18) ആണ് ജീവനൊടുക്കിയത്. രാജത്തിന്‍റെ മകൻ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യ ഇതറിഞ്ഞ് രാജത്തിൻ്റെ വീട്ടിലെത്തി.