ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാർ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ നടപ്പിലായിരിക്കുകയാണ്. ഇരു രാജ്യങ്ങളും 3 വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് ഈ സുപ്രധാന തീരുമാനത്തിലെത്തുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇത് യുകെ വിപണിയിൽ കൂടുതൽ അവസരങ്ങൾ നൽകുന്നു. ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനും അതുപോലെ ഉടമ്പടിയിൽ ധാരണയുണ്ട്.
ഈ കരാർ ഇരു രാജ്യങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല. ഇരുരാജ്യങ്ങളും 2030 ഓടെ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വർദ്ധിപ്പുക എന്നതാണ് കരാറിന്റെ പ്രഥമ ലക്ഷ്യം. സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പുതിയ മാർഗങ്ങൾ സൃഷ്ടിക്കുന്നതിലൂടെ കരാർ കർഷകർക്കും യുവാക്കൾക്കും ഏറെ ഗുണം ചെയ്യും.
യു.കെ ഇന്ത്യയിൽ നിന്ന് കയറ്റുമതി നടത്തുന്ന ഏകദേശം 99% ഉല്പന്നങ്ങളുടെ തീരുവ ഒഴിവാക്കും. യു.കെയിൽ നിന്ന് ഇറക്കുമതി നടത്തുന്ന 90% ഇനങ്ങളുടെ തീരുവ ഇന്ത്യയും പകരം കുറയ്ക്കും. ഇവയിൽ 85% ഇനങ്ങൾക്കും അടുത്ത 10 വർഷത്തിനകം തീരുവ പൂർണമായി ഒഴിവാകും. അതായത് 2 രാജ്യങ്ങൾക്കും തങ്ങളുടെ ഉല്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് പരസ്പരം വില്പന നടത്താം.
മോദിയും യു.കെ പ്രധാനമന്ത്രിയായ കെയ്ർ സ്റ്റാർമറും വിവിധ വ്യാപാര മേഖലകളുമായി ബന്ധപ്പെട്ട് തമ്മിൽ ചർച്ച നടത്തി. വ്യാപാരത്തിന് പുറമെ, ആരോഗ്യം, ഊർജ്ജം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങി തന്ത്രപ്രധാന മേഖലകളുമായി ബന്ധപ്പെട്ടും കൂടിയാലോചനകൾ നടന്നു, ഒരു വികസിത രാജ്യവുമായി 10 വർഷത്തിന് ശേഷം ഇന്ത്യ ഏർപ്പെടുന്ന ഉഭയകക്ഷി കരാറാണ് ഇപ്പോഴത്തേത് എന്ന പ്രത്യേകതയുമുണ്ട്.
യൂറോപ്യൻ യൂണിയൻ വിട്ടതിന് ശേഷം യു.കെ ഒപ്പു വെക്കുന്ന പ്രധാന കരാർ കൂടിയാണിത്. നിലവിൽ കരാർ ഒപ്പു വെച്ചെങ്കിലും, ഇന്ത്യയിലും, യു.കെയിലും പാർലമെൻ്റുകളുടെ അംഗീകാരം കൂടി ലഭിച്ചെതിന് ശേഷമേ ഇത് നടപ്പാകൂ. 2022 ഒക്ടോബറിൽ ഇന്ത്യ-യു.കെ വ്യാപാരക്കരാർ ഒപ്പു വെക്കാനായിരുന്ന ധാരണയായിരുന്നതെങ്കിലും പിന്നീടിത് അകാരണമായി വൈകുകയായിരുന്നു.