2026-ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11-ന് പാർലമെൻ്റിൽ അവതരിപ്പിക്കും. 2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്നത്.
സിൽവർ ലൈനിന് പകരമായി മുന്നോട്ടുവെച്ച ശബരി റെയിൽവേയും ഹൈസ്പീഡ് റെയിൽ പദ്ധതിയും ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കഴിഞ്ഞ ദിവസം കേരളം അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവ നടപ്പാക്കുന്നതിനു കേന്ദ്രസഹായം ആവശ്യമാണ്. കേന്ദ്ര വിഹിതത്തിലും വായ്പാ പരിധിയിലും വിട്ടുവീഴ്‌ച വേണം. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണിത്.