‘കോണ്‍ഫിഡന്റ്’ ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിൻ്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്സ് ലക്ഷ്വറി റിസോര്‍ട്ടില്‍ നടക്കും.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദര്‍ശനം നടത്തും. 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം നടക്കും. ഇന്നലെ സംസ്കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ വിദേശത്ത് നിന്നും എത്തേണ്ടതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.