ക്രിസ്‌മസ് – പുതുവത്സര അവധിക്കാലത്തെ തിരക്കുപരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ദക്ഷിണ റെയിൽവേ ഒരു സ്പെഷ്യൽ തീവണ്ടികൂടി അനുവദിച്ചു. ബാംഗ്ളൂരിൽനിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് തിരിച്ച് ബാംഗ്ളൂരിലേക്കും ഓരോ ട്രിപ്പാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്.

എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ നാളെ വൈകിട്ട് മൂന്നിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ 21-ന് രാവിലെ 9.30-ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30-ന് ബെംഗളൂരുവിലെത്തും.

വർക്കല ശിവഗിരി, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

Related Posts