സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ 148-മത് ജന്മദിനം എൻ. എസ്സ്. എസ്സ്.കർണ്ണാടക ആർ.ടി.നഗർ കരയോഗം ആഘോഷിച്ചു. കരയോഗാധ്യക്ഷൻ ശ്രീ.എൻ. വിജയ് കുമാറും, സ്ത്രീ ശക്തി പ്രസിഡന്റ് ശ്രീമതി. സുജാദേവിയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. എൻ.എസ്സ്.എസ്സ്. കർണ്ണാടക ഉപാധ്യക്ഷൻ ശ്രീ. എം. എസ്സ്. ശിവപ്രസാദ് ജയന്തി സന്ദേശം നൽകി. തുടർന്ന് പങ്കെടുത്ത എല്ലാവരും ആചാര്യൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും പ്രസിഡണ്ട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. യുവശക്തി അംഗങ്ങളായ കുമാരി. നിഖിത ഹരിഹരനും കുമാരി.നിതുന ഹരിഹരനും ചേർന്ന് സമുദാചാര്യൻ്റെ ജീവചരിത്രം അവതരിപ്പിച്ചു. കരയോഗം ഖജാൻജി ശ്രീ. കെ.മോഹനൻ നായർ, ഉപ കാര്യദർശി ശ്രീ.പി. പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകിയ ആഘോഷചടങ്ങിൽ സംഘടനയുടെ ജനറൽ സെക്രട്ടറി ശ്രീ.പി. എം.ശശീന്ദ്രൻ, മുൻ ചെയർമാൻ ശ്രീ.ആർ.വിജയൻ നായർ, ബോർഡ് മെമ്പർ ശ്രീ. കെ.ബി.മുകുന്ദൻ, പ്രവർത്തക സമിതി അംഗങ്ങളായ ശ്രീ. രാജീവ്, ശ്രീ. സുജിത് കുമാർ, ശ്രീ.ശശികുമാരൻ നായർ സ്ത്രീ ശക്തി കാര്യദർശി ഡോ. പ്രീത അശോക്, ഖജാൻജി ശ്രീമതി. ജയ മോഹൻ,ശ്രീമതി. തങ്കം പ്രസാദ്, ശ്രീമതി. രത്നമ്മ, ശ്രീമതി.ലത മുകുന്ദൻ, ശ്രീമതി. സ്മിത, യുവശക്തി അധ്യക്ഷൻ ശ്രീ. വിഷ്ണു മോഹൻ എന്നിവർ പങ്കെടുത്തു.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22ന്
September 9, 2024
മുൻ കർണാടക മുഖ്യമന്ത്രിഎസ്.എം.കൃഷ്ണ അന്തരിച്ചു
December 10, 2024
Recent Posts
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
Recent Comments
No comments to show.