ബെംഗളൂരുവിൽ ബികോം വിദ്യാർഥിനി കുട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മാഗഡി സ്വദേശികളായ ചേതൻ (28), വികാസ് (25), പ്രശാന്ത് (19) എന്നിവരെ അറസ്റ്റുചെയ്തു. വികാസും പ്രശാന്തും വിദ്യാർഥികളാണ്. ഇവരുടെ സുഹൃത്ത് ചേതൻ ഇലക്ട്രീഷ്യനായി ജോലിചെയ്യുകയാണ്.

പ്രണയം നടിച്ച് വികാസ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിപ്പിക്കുകയും പെൺകുട്ടി അറിയാതെ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയതായും പോലീസ് പറഞ്ഞു. ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് ദൃശ്യം മൊബൈൽഫോണിൽനിന്ന് ഒഴിവാക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ വിളിച്ചുവരുത്തുകയും മൂന്നുപേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭീഷണി തുടർന്നപ്പോൾ പെൺകുട്ടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പ്രതികളുടെ അറസ്റ്റ്.

Related Posts