ബെംഗളൂരു തനിസാന്ദ്രയിൽ സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് പിഞ്ചുകുട്ടികൾക്ക് ദാരുണാന്ത്യം. സിറ്റി റിസർവ് പോലീസിലെ കോൺസ്റ്റബിളായ നാഗനഗൗഡയുടെ മകളായ വർഷ (രണ്ട്), സഹോദരീപുത്രി ഭാനു (നാല്) എന്നിവരാണ് മരിച്ചത്.
നാഗനഗൗഡ കുട്ടികളെ സ്‌കൂട്ടറിൻ്റെ മുൻ സീറ്റിലിരുത്തി പാൽ വാങ്ങിക്കാൻ പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഒരു വളവിലെത്തിയപ്പോൾ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു. ബസ് ഇടിച്ചതോടെ സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണ കുട്ടികളുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഹെന്നൂർ ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.