ഇറാന്‍-ഇസ്രയേല്‍ സംഘർഷം രൂക്ഷം; 110 ഇന്ത്യക്കാരെ ഇന്ന് എത്തിക്കും; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
ഇറാന്‍-ഇസ്രയേല്‍ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. കര്‍ണാടക, ജമ്മു-കശ്മീര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500-ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളില്‍ എത്തിച്ചു. ബുധനാഴ്ച ഇതില്‍ 110 വിദ്യാര്‍ഥികളെ ആദ്യഘട്ടമെന്ന നിലയില്‍ ഡല്‍ഹിയിലെത്തിച്ചേക്കും. യുഎഇ, അര്‍മീനിയ എന്നീ രാജ്യങ്ങള്‍വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാകും ഒഴിപ്പിക്കുക. അതിനിടെ 5 ദിവസമായി തുടരുന്ന ഇസ്രയേൽ-ഇറാൻ സംഘർഷത്തിന് ‘യഥാർഥ പര്യവസാനമാണ് വേണ്ടതെന്ന പ്രസ്‌താവനയുമായി യുഎസ്
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും
കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 8 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും കേരളതീരത്ത് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ
നഴ്സറിയിലേക്ക് പോകവേ അച്ഛന്‍റെ കൈയ്യില്‍ നിന്നും വീണ് 4 വയസുകാരന്‍ മരിച്ചു
അച്ഛന്‍റെ കൈയ്യില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന്‍ മരിച്ചു. തിരുവനന്തപുരം പാറശാല പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍-ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു. ഇയാളുടെ കൈയില്‍ നിന്ന് കുട്ടി താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. ഉടന്‍ തന്നെ കുട്ടിയെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ഓപ്പറേഷനും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു; വിമാനാപകട സ്ഥലത്തുനിന്ന് കിട്ടിയത് 70 പവൻ സ്വർണ്ണം
അഹമ്മദാബാദിൽ വിമാനാപകടമുണ്ടായ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്‍റെ പരിസരത്തു നിന്ന് പോലീസിന് ലഭിച്ചത് 70 പവനോളം സ്വർണ്ണം. അപകടദിവസം കെട്ടിടനിർമാതാവായ രാജു പട്ടേലും സുഹൃത്തുക്കളുമാണ് 70 ത് പവനോളം ആഭരണങ്ങൾ കണ്ടെത്തി പോലീസിന് കൈമാറിയത്. 80000 രൂപയും പാസ്പോർട്ടുകളും മതഗ്രന്ഥങ്ങളും ആഭരണങ്ങൾക്കു പുറമെ ലഭിച്ചിരുന്നു. വിമാനാപകടത്തിൽ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു. 120 മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറിയതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി അറിയിച്ചു. മൃതദേഹം തിരിച്ചറിഞ്ഞവയിൽ മുംബൈ
ഇടുക്കിയിൽ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് ബൈക്കിൽ ഇടിച്ച് 2 കുട്ടികൾ മരിച്ചു
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഇടുക്കി അണക്കരയിൽ 2 കുട്ടികൾ മരിച്ചു. ബൈക്ക് യാത്രികരായ അണക്കര സ്വദേശികളായ അലൻ കെ ഷിബു(17), ഷാനെറ്റ് ഷൈജു(17) എന്നിവരാണ് മരിച്ചത്. ഇടുക്കി അണക്കര ചെല്ലാർകോവിൽ ഗാന്ധിനഗറിന് സമീപം ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടോരയോടെയായിരുന്നു സംഭവം. തൊഴിലാളികളുമായി ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് കമ്പംമെട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ കുട്ടികൾ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണു. ഇരുവരെയും ഉടൻതന്നെ ആംബുലൻസിൽ
പരസഹായമില്ലാതെ കാഴ്ചപരിമിതർക്ക് ബസ് തിരിച്ചറിയാം; ബെംഗളൂരുവിൽ പരീക്ഷണം
പരസഹായമില്ലാതെ കാഴ്ചപരിമിതർക്ക് ബസുകൾ തിരിച്ചറിയാനുള്ള സംവിധാനവുമായി ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി). ഇത് സാധ്യമാക്കുന്നത് ഓൺബോർഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ്. സ്റ്റോപ്പിലേക്കുവരുന്ന ബസ് ഏതു റൂട്ടിൽ സർവീസ് നടത്തുന്നതാണെന്ന് അറിയാൻ സാധിക്കുന്നതിനൊപ്പം നിർത്താനുള്ള സന്ദേശം ഡ്രൈവർക്ക് കൈമാറാനും കഴിയും. മുൻവശത്തെ ബസിന്‍റെ ചില്ലിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറും ഓൺബോർഡ് ഉപകരണവും ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ബസ് സ്റ്റോപ്പിലേക്കെത്തുമ്പോൾ ഉപകരണത്തിലെ ബട്ടൺ അമർത്തിയാൽ ബസിന്‍റെ റൂട്ട് നമ്പർ സ്പീക്കറിലൂടെ കേൾക്കാൻ സാധിക്കും.
അഹമ്മദാബാദ് വിമാനദുരന്തം; 135 മൃതദേഹം തിരിച്ചറിഞ്ഞു
ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 135 പേരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ട വിമാനം പറത്തിയ പൈലറ്റ് സുമീത് സബർവാളിന്‍റെ മൃതദേഹം മുംബൈയിൽ സംസ്കരിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബുകളിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. ഇരുപതോളം ഫോറൻസിക് വിദഗ്ധരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. തിരിച്ചറിഞ്ഞ 101 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയുടെതടക്കം മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
സുരേഷ് ഗോപി അഭിഭാഷകന്‍റെ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന്
സുരേഷ് ഗോപി അഭിഭാഷകന്‍റെ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നു. പ്രവീൺ നാരായണൻ സംവിധാനം ചെയ്‌ത് കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്‍റർടൈൻമെന്‍റ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജെസ്കെഎ’യ്ക്കുണ്ട്. നേരത്തെ പുറത്ത് ഇറങ്ങിയിരുന്ന
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം
കരയ്ക്കടിഞ്ഞ നിലയിൽ ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് അർത്തുങ്കൽ ഹാർബറിന് സമീപം ഒരു പുരുഷന്‍റെ മൃതദേഹം തീരത്ത് അടിഞ്ഞത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. കേരള തീരത്തിനടുത്ത് തീപിടിച്ച വാൻ ഹായ് കപ്പലിൽ നിന്ന് കാണാതായ യെമൻ പൗരൻ്റേതാണ് മൃതദേഹമെന്നാണ് സംശയം. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. പൊലീസ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇനി ലാൽബാഗിൽ ഇ-സ്കൂട്ടറിൽ ഈസിയായി ചുറ്റി സഞ്ചരിക്കാം
വിനോദസഞ്ചാരികൾക്ക് ബാംഗ്ലൂരിലെ ലാൽ ബാഗിലെ വിശാലമായ ഉദ്യാനത്തിൽ ചുറ്റി സഞ്ചരിക്കാൻ പ്രത്യേകിച്ച് നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് സ്‌കൂട്ടറുകൾ (ഇ-സ്‌കൂട്ടർ സേവനം) നൽകുന്നതിനായി ഹോർട്ടികൾച്ചർ വകുപ്പ് പദ്ധതിയിടുന്നു. ‘ഫെച്ച് മൊബിലിറ്റി’ എന്ന ബ്രാൻഡിന് കീഴിൽ സ്റ്റാർട്ടപ് വോൾട്രോൺ ഡൈനാമിക്‌സ് പരീക്ഷണ സംരംഭം ആരംഭിച്ചു. മണിക്കൂറുകളോളം നടന്ന് ക്ഷീണിച്ചിരുന്നവർ ഇലക്ട്രിക് സ്കൂട്ടറുകളിൽ രസകരമായി യാത്ര ചെയ്തുതുടങ്ങി. 20 മിനിറ്റ് യാത്രക്ക് 50 രൂപയാണ് നിരക്ക്. ഈ സ്കൂട്ടറുകൾക്ക് ഒറ്റ ചാർജിൽ