സുരേഷ് ഗോപി അഭിഭാഷകന്‍റെ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നു. പ്രവീൺ നാരായണൻ സംവിധാനം ചെയ്‌ത്‌ കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്‍റർടൈൻമെന്‍റ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജെസ്കെഎ’യ്ക്കുണ്ട്.

നേരത്തെ പുറത്ത് ഇറങ്ങിയിരുന്ന ജെസ്കെഎ’യുടെ മോഷൻ പോസ്റ്ററും ടീസറും ഏറെ അഭിപ്രായം നേടിയിരുന്നു. സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നായിരിക്കും ചിത്രമെന്നുമൊക്കെയാണ് ടീസർ കണ്ട പ്രേക്ഷകരുടെ അഭിപ്രായം.

സുരേഷ് ഗോപി ഏറ്റവും അവസാനമായി വക്കീൽ വേഷം അണിഞ്ഞ ‘ചിന്താമണി കൊലക്കേസ് കഴിഞ്ഞ് 19 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ്ഗോപി വീണ്ടുമൊരു വക്കീൽ വേഷം ചെയ്യുന്നതെന്നതാണ് ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രധാന ആകർഷണം.

Related Posts