സാഹിത്യ അക്കാദമി യുവപുരസ്‌കാരം അഖില്‍ പി ധര്‍മ്മജന്
നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖില്‍ പി ധര്‍മ്മജന് ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം ലഭിച്ചു. അഖില്‍ പി ധര്‍മ്മജന്‍റെ ‘റാം c/o ആനന്ദി’ എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്. കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിനും ലഭിച്ചു. പുരസ്കാര വിതരണ തീയതി പിന്നീട് അറിയിക്കും.
മംഗളൂരുവിൽ അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കർണാടകയിലെ മംഗളൂരുവിൽ അച്ഛൻ വലിച്ചശേഷം ബാക്കിവച്ച ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുവാവിന്‍റെ അശ്രദ്ധയാണ് പിഞ്ച് കുഞ്ഞിന്‍റെ ദാരുണാന്ത്യത്തിന് കാരണമായതെന്ന് പറഞ്ഞ് മാതാവ് പൊലീസിൽ പരാതി നൽകി. മംഗളൂരുവിലാണ് അതിഥി തൊഴിലാളികളായ ദമ്പതികൾ താമസിച്ചിരുന്നത്. ബിഹാറിലെ അദ്യാർ സ്വദേശികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള അനീഷ് കുമാർ എന്ന ആൺകുഞ്ഞാണ് മരിച്ചത്. ജൂൺ 14നായിരുന്നു സംഭവം. കുഞ്ഞ് ഉച്ചയോടെ അസ്വസ്ഥതകൾ കാണിച്ച് തുടങ്ങി. ഉടനെ
പെട്രോള്‍ പമ്പിലെ ടോയ്‌ലറ്റുകള്‍ പൊതുശൗചാലയങ്ങളാക്കി മാറ്റരുത്: ഹൈക്കോടതി
സംസ്ഥാനത്തെ പെട്രോള്‍ പമ്പിലെ ടോയ്‌ലറ്റുകള്‍ പൊതുശൗചാലയങ്ങളാക്കി മാറ്റരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പമ്പിലെ ശൗചാലയങ്ങള്‍ പൊതുശൗചാലയങ്ങളാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി സമര്‍പ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങള്‍ക്ക് പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും
നികുതിവെട്ടിപ്പ് ആരോപണം; നടന്‍ ആര്യയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
കൊച്ചിയില്‍നിന്നുള്ള ആദാന നികുതി വകുപ്പ് സംഘം നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ സീ ഷെൽ എന്ന ഹോട്ടലുകളിലാണ് റെയ്‌ഡ് നടക്കുന്നത്. നികുതി വെട്ടിപ്പ് മൂലമാണ് റെയ്‌ഡ് നടത്തുന്നതെന്നും റെയ്‌ഡിന് ശേഷമേ മുഴുവൻ വിവരങ്ങളും പുറത്തുവിടുവെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലുമായി വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ശൃംഖല കേന്ദ്രീകരിച്ചാണ് പരിശോധന. നികുതി
ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ നൽകണം: ബോംബെ ഹൈക്കോടതി
ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗിൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസി) 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി. ആർബിട്രൽ ട്രൈബ്യൂണലിൻ്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബിസിസിഐ നൽകിയ അപ്പീൽ തള്ളികൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ആർബിട്രൽ ട്രൈബ്യൂണലിന്‍റെ കണ്ടെത്തലിനെതിരെ അപ്പിൽ പരിഗണിക്കാൻ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ആർ ഐ ചാഗ്ല പറഞ്ഞു. കൊച്ചി ടസ്കേഴ്‌സ് കളിച്ചത്
മോഷിടിച്ചു കഴിഞ്ഞപ്പോള്‍ പെരുമഴ; തോരാന്‍ കാത്തുനിന്ന് ഉറങ്ങിപ്പോയ കള്ളനെ കൈയോടെ പിടികൂടി
കോവൈപുതൂരിനു സമീപം ബാലവിനായകര്‍ക്ഷേത്രത്തില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണമെടുത്തുകഴിഞ്ഞതും പെരുമഴ. തോരാന്‍ കാത്തുനില്‍ക്കുന്നതിനിടെ ഉറങ്ങിപ്പോയി. അങ്ങനെ കള്ളന്‍ കൈയോടെ പിടിയിലുമായി. കോയമ്പത്തൂര്‍ കോവൈപുതൂരിനുസമീപം ബാലവിനായകര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പുതുച്ചേരി കാരയ്ക്കല്‍ സ്വദേശി ചിന്നയ്യനെയാണ് (42) പൂജാരിയും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. ചിന്നയ്യന്‍ കഴിഞ്ഞദിവസം രാത്രി ക്ഷേത്രം കുത്തിത്തുറന്ന് അകത്തുകടന്ന് ഭണ്ഡാരത്തിലെ 8,250 രൂപ കവര്‍ന്നെന്നും ആ സമയം മഴയായതിനാല്‍ അവിടെത്തന്നെ കിടന്നു. മദ്യപിച്ചിരുന്നതിനാല്‍ പെട്ടെന്ന് ഉറങ്ങിപ്പോയെന്നും പോലീസ് പറഞ്ഞു. രാവിലെ
പത്തനംതിട്ടയിലെ നവജാത ശിശുവിന്‍റെ മരണം; അമ്മയുടെ മൊഴികളില്‍ അവ്യക്തത
നവജാത ശിശുവിന്‍റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ടയിലെ നവജാത ശിശുവിന്‍റെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്ന് പൊലീസ്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വീട്ടുകാര്‍ക്ക് ഗര്‍ഭിണിയായതും പ്രസവിച്ചതും അറിയില്ലെന്നും പ്രസവശേഷം പൊക്കിള്‍ക്കൊടി അറുത്തത് പോലും താന്‍ ഒറ്റയ്ക്കാണെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. ആരും അറിഞ്ഞില്ല എന്നത് പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നവജാത ശിശുവിന്‍റെ മരണം കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ.
മംഗളൂരുവിൽ കാറപകടത്തിൽ എൻ.എസ്.യു ഐ നേതാവും സുഹൃത്തും മരിച്ചു
ചൊവ്വാഴ്‌ച രാത്രി മംഗളൂരു തലപ്പാടിക്കും മംഗളൂരുവിനുമിടയിലെ ജെപ്പിനമോഗരുവിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. എൻ.എസ്.യു.ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്‍റ് ഓംശ്രീ പൂജാരി (26), സുഹൃത് അമൻ റാവു (27) എന്നിവരാണ് മരിച്ചത്. അത്താഴത്തിന് തലപ്പാടിയിൽ പോയതായിരുന്നു ഇരുവരും എന്നാണ് പൊലീസ് നൽകുന്ന വിവരം. ജെപ്പിനമോഗരുവിൽ എത്തിയപ്പോൾ അവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സാമൂഹിക സംരംഭങ്ങളിലും കോൺഗ്രസ്
സ്വർണ്ണവില വീണ്ടും ഉയർന്നു
സംസ്ഥാനത്ത് ഇടവേളക്ക് ശേഷം സ്വർണ്ണവില വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപയുടെ വർദ്ധധനയാണ് ഉണ്ടായത്. ഗ്രാമിന്‍റെ വില 9250 രൂപയായാണ് വർദ്ധിച്ചത്. പവൻ്റെ വില 400 രൂപ വർധിച്ച് 74,000 രൂപയായി ഉയർന്നു. സ്വർണ്ണവില ലോക വിപണിയിൽ നേരിയതോതിൽ വർദ്ധിച്ചു. സ്പോട്ട് ഗോൾഡിൻ്റെ വില 0.2 ശതമാനമാണ് ഉയർന്നത്. 3,390.59 ഡോളറായാണ് സ്പോട്ട് ഗോൾഡിൻ്റെ വില ഉയർന്നത്. യു.എസിൽ സ്വർണ്ണത്തിന്‍റെ ഭാവിവിലകൾ ഇടിഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.3
അഗ്നിപർവത സ്ഫോടനം; ഡൽഹിയിൽ നിന്നും ബാലിയിലേക്ക് പോയ എയർഇന്ത്യ വിമാനം തിരികെ വന്നു
അഗ്നിപർവത സ്ഫോടനം റിപ്പോർട്ട് ചെയ്തതിന് തുടർന്ന് ഡൽഹിയിൽ നിന്നും ബാലിയിലേക്ക് പോയ എയർഇന്ത്യ വിമാനം തിരികെ വന്നു. ബാലിയിലെ പ്രധാന എയർപോർട്ടിന് സമീപമാണ് അഗ്നിപർവത സ്ഫോടനം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയതായി എയർ ഇന്ത്യ അറിയിച്ചു. ഹോട്ടലുകളിൽ യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വിമാനം വൈകിയത് മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ടിക്കറ്റുകൾ