ചൊവ്വാഴ്‌ച രാത്രി മംഗളൂരു തലപ്പാടിക്കും മംഗളൂരുവിനുമിടയിലെ ജെപ്പിനമോഗരുവിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. എൻ.എസ്.യു.ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്‍റ് ഓംശ്രീ പൂജാരി (26), സുഹൃത് അമൻ റാവു (27) എന്നിവരാണ് മരിച്ചത്. അത്താഴത്തിന് തലപ്പാടിയിൽ പോയതായിരുന്നു ഇരുവരും എന്നാണ് പൊലീസ് നൽകുന്ന വിവരം.

ജെപ്പിനമോഗരുവിൽ എത്തിയപ്പോൾ അവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സാമൂഹിക സംരംഭങ്ങളിലും കോൺഗ്രസ് പാർട്ടി പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന ഓം ശ്രീയുടേയും സുഹ്യത്തിൻ്റേയും അപകട മരണത്തിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ, കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലി എന്നിവർ അനുശോചിച്ചു. ബുധനാഴ്ച കോൺഗ്രസ് നേതാവ് ഇവാൻ ഡിസൂസ എംഎൽസി ആശുപ്രതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

Related Posts