ബെംഗളൂരു ജയിൽ മതതീവ്രവാദ കേസിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരനും കേസിലെ മുഖ്യസൂത്രധാരനുമായ തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. എൻഐഎ‌ പ്രത്യേക കോടതിയുടേതാണ് വിധി. ഏഴ് വർഷത്തെ കഠിനതടവും 48,000 രൂപ പിഴയുമാണ് പ്രതികൾക്ക് വിധിച്ചിരിക്കുന്നത്.
തടിയന്റവിട നസീറിനെ കൂടാതെ സയ്യിദ് സുഹൈൽ ഖാൻ, മുഹമ്മദ് ഉമർ, സാഹിദ് തബ്രേസ്, സയ്യിദ് മുദസ്സിർ പാഷ, മുഹമ്മദ് ഫൈസൽ റബ്ബാനി, സൽമാൻ ഖാൻ എന്നിവർക്കാണ് കോടതി ശിക്ഷ നൽകിയത്. ഐപിസി, യുഎപിഎ, ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ.

ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ വെച്ചാണ് തടിയന്റവിട നസീറിൻ്റെ നേതൃത്വത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടന്നത്. ജയിലിൽ കഴിയുന്ന യുവാക്കളെ കണ്ടെത്തുക, അവരെ മതതീവ്രവാദത്തിലേക്ക് ആകർഷിക്കുക, ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പരിശീലനം നൽകുക, മതം മാറ്റുക എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യം.

Related Posts