കർണാടകയിൽ ഫിലിം സിറ്റി പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം
Karnataka
1 min read
10.3k

കർണാടകയിൽ ഫിലിം സിറ്റി പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം

ജൂൺ 1, 2025
0

ഫിലിം സിറ്റി പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഇമ്മാവിൽ തുടക്കം. ഫിലിം സിറ്റി പദ്ധതിക്കായി കണ്ടെത്തിയ 160 ഏക്കർ സ്ഥലത്ത് 110 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം, ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷം ചുറ്റുമതിൽ നിർമ്മി പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്. 7.10 കോടി രൂപ ചെലവിൽ, 3.6 കിലോമീറ്റർ നീളമുള്ള ചുറ്റുമതിലാണ് നിർമ്മിക്കുന്നത്. അഞ്ച് അടി ഉയരമുള്ള മതിലിന്

Continue Reading
ചൊവ്വയിലേക്ക് 2026 ഓടെ സ്റ്റാര്‍ഷിപ് അയക്കും: സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്
World
0 min read
8.6k

ചൊവ്വയിലേക്ക് 2026 ഓടെ സ്റ്റാര്‍ഷിപ് അയക്കും: സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്

ജൂൺ 1, 2025
0

ചൊവ്വയിലേക്ക് അടുത്ത വര്‍ഷം അവസാനത്തോടെ ആളില്ലാ സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കാനാണ് ലക്ഷ്യമെന്ന് സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്. സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം ഒടുവില്‍ ഒടുവില്‍ നടത്തിയത് പരാജയപ്പെട്ടെങ്കിലും റോക്കറ്റിൻ്റെ കാര്യത്തില്‍ കമ്പനി ശുഭാപ്തി വിശ്വാസത്തിലാണ്. സ്പേസ് എക്സ് തയാറാക്കിയ ഒരു വീഡിയോയിലാണ് സ്റ്റാര്‍ഷിപ്പിൻ്റെ വികസന പദ്ധതിയുടെ സമയക്രമം മസ്‌ക് അവതരിപ്പിച്ചത്. ആദ്യമായി ചൊവ്വയിലേക്ക് അയക്കുന്ന സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ റോബോട്ടുകളാണ് ഉണ്ടാണ്ടാവുക. ടെസ്‌ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുക.

Continue Reading
മലപ്പുറത്ത് കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Kerala
0 min read
11.0k

മലപ്പുറത്ത് കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ജൂൺ 1, 2025
0

മലപ്പുറത്ത് കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടവണ്ണ ഒതായി ചെമ്പൻ ഇസ്ഹാഖിൻ്റെ ഭാര്യ സൈനബ (44) ആണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച്‌ച വൈകുന്നേരം ചായ കുടിക്കുന്നതിനിടെ കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം ശനിയാഴ്ച നടക്കാനിരിക്കെ ആയായിരുന്നു സംഭവം.

Continue Reading
ഐപിഎല്‍; രണ്ടാം ക്വാളിഫയറില്‍ ഇന്ന് പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ പോരാട്ടം
Sports
1 min read
9.9k

ഐപിഎല്‍; രണ്ടാം ക്വാളിഫയറില്‍ ഇന്ന് പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ പോരാട്ടം

ജൂൺ 1, 2025
0

ഐപിഎലിലെ കന്നിക്കിരീടം മോഹിച്ചെത്തിയ പഞ്ചാബ് കിങ്‌സ് ഒരു വശത്ത് മറുവശത്ത് തങ്ങളുടെ ട്രോഫി കാബിനില്‍ ആറാം കിരീടത്തിനുള്ള സ്ഥലമൊരുക്കി കാത്തിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്. 18ാം സീസണിലെ ‘സെമിഫൈനല്‍’ പോരാട്ടമായ രണ്ടാം ക്വാളിഫയറിനായി ഇന്ന് മുംബൈ പഞ്ചാബ് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരു ടീമിൻ്റെയും ഒരു സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.പ്ലേഓഫില്‍ പോയിൻ്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി കടന്നെങ്കിലും ഒന്നാം ക്വാളിഫയറില്‍ ബെംഗളൂരുവിനോട് ദയനീയ തോല്‍വി വഴങ്ങേണ്ടിവന്നതിൻ്റെ ക്ഷീണം

Continue Reading
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ, 30 മരണം
India
1 min read
8.7k

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ, 30 മരണം

ജൂൺ 1, 2025
0

മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 30 പേർ മരിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴ. വിവിധയിടങ്ങളിലുണ്ടായ അരലക്ഷത്തിലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് വിവരം.ടുറയ്ക്കും അസമിലെ ഗുവാഹത്തിക്കും ഇടയിലുള്ള എൻഎച്ച് -17 മഴ ശക്തമായതിൻ്റെ പശ്ചാത്തലത്തിൽ തകർന്നു. ഗതാഗതം തടസ്സപ്പെട്ടനിലയിലാണ്. ചായ്ഗാവ്, ബോക്കോ എന്നിവിടങ്ങളിൽ എൻഎച്ച്-17ൻ്റെ പ്രധാന ഭാഗങ്ങൾ ഒലിച്ചു പോയതായായി റിപ്പോർട്ടിൽ പറയുന്നു. പലർക്കും ജീവൻ നഷ്ടപ്പെട്ടത് ശക്തമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലുമാണ്. അരുണാചൽ, അസം, മേഘാലയ,

Continue Reading
രാഹുൽ അൻവറിനെ കാണാൻ പോകാൻ പാടില്ലായിരുന്നു പോയത് തെറ്റ്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Kerala
0 min read
8.2k

രാഹുൽ അൻവറിനെ കാണാൻ പോകാൻ പാടില്ലായിരുന്നു പോയത് തെറ്റ്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ജൂൺ 1, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ പി വി അൻവറുമായുള്ള കൂടിക്കാഴ്ചയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്‍വറിനെ കാണാന്‍ രാഹുൽ പോയത് തെറ്റാണ്, പോകാൻ പാടില്ലായിരുന്നുവെന്നാണ് എന്‍റെ അഭിപ്രായം. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കില്ല. രാഹുൽ അനിയനെ പോലെയാണ്. അതുകൊണ്ട് വ്യക്തിപരമായി നേരിട്ട് ശാസിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഒരു തീരുമാനമെടുത്ത് യുഡിഎഫ് നേതൃത്വം ചര്‍ച്ചയുടെ വാതിലടച്ചപ്പോള്‍, രാഹുല്‍ പോയത് തെറ്റാണ്. ഒരു ജൂനിയർ എംഎൽഎയെ ആണോ ചർച്ച നടത്താൻ

Continue Reading
കന്നഡയിൽ നിന്നാണ് തമിഴിന് ലിപിയുണ്ടായത് കമൽഹാസൻ്റെ പരാമർശത്തിനെതിരേ സംഗീത സംവിധായകൻ ഹംസലേഖയുടെ മറുപടി
Karnataka
1 min read
10.2k

കന്നഡയിൽ നിന്നാണ് തമിഴിന് ലിപിയുണ്ടായത് കമൽഹാസൻ്റെ പരാമർശത്തിനെതിരേ സംഗീത സംവിധായകൻ ഹംസലേഖയുടെ മറുപടി

ജൂൺ 1, 2025
0

കന്നഡയിൽ നിന്നാണ് തമിഴ് ഭാഷയ്ക്ക് ലിപിയുണ്ടായതെന്ന് സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ. കന്നഡയുണ്ടായത് തമിഴിൽ നിന്നാണെന്ന നടൻ കമൽഹാസൻ്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയുടെ ഉത്പത്തിയെക്കുറിച്ച്‌ കമൽ കൂടുതൽ പഠിക്കണം. കന്നഡഭാഷയെ അപമാനിച്ചതിന് ക്ഷമാപണം നടത്തണം. അതിന് കഴിയില്ലെങ്കിൽ പേര് തമിഴ്ഹാസനെന്നാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർണാടകത്തിൽ വ്യാപകമായി കമൽഹാസൻ്റെ പരാമർശത്തിനെതിരേ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഹംസലേഖയും രംഗത്തുവന്നത്. മാതൃഭാഷയിൽ അഭിമാനമുള്ളവരാണ് കന്നഡിഗർ. എന്നാൽ, ഭാഷയുടെപേരിൽ ഒരു അന്ധതയുമില്ല. തമിഴിന് ലിപി

Continue Reading
വൈകാരിക തീരുമാനങ്ങളെടുക്കരുത്, പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുത്: രാഹുൽ മാങ്കൂട്ടത്തിൽ
Kerala
0 min read
9.6k

വൈകാരിക തീരുമാനങ്ങളെടുക്കരുത്, പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുത്: രാഹുൽ മാങ്കൂട്ടത്തിൽ

ജൂൺ 1, 2025
0

അർധരാത്രിയിൽ പി.വി. അൻവറെ സന്ദർശിച്ചതിൽ വിശദീകരണവുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വൈകാരിക തീരുമാനങ്ങളെടുക്കരുതെന്നും പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും പറയാനാണ് അൻവറിനെ കാണാൻ പോയത്. കൂടിക്കാഴ്‌ച നടത്തിയത് യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ ആയിരുന്നില്ലെന്നും അത് ഒരു അനുനയ ചർച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് പരസ്പ‌രം സംസാരിച്ച എല്ലാ കാര്യങ്ങളെല്ലാം പറയാൻ പറ്റില്ല. അൻവറിൻ്റെ ഉപാധികളെക്കുറിച്ചോ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ ചർച്ച ചെയ്‌തില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ അൻവറിൻ്റെ ഒതായിയിലെ വീട്ടിൽ ശനിയാഴ്ച്‌ച

Continue Reading
വടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു; പുതുപ്പണത്ത് ഇന്ന് ഹര്‍ത്താല്‍
Kerala
1 min read
11.1k

വടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു; പുതുപ്പണത്ത് ഇന്ന് ഹര്‍ത്താല്‍

ജൂൺ 1, 2025
0

മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വടകര പുതുപ്പണത്ത് കുത്തേറ്റു. പുതുപ്പണം സിപിഎം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗര സഭ കൗണ്‍സിലറുമായ കെ എം ഹരിദാസന്‍, വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, ബിബേഷ് കല്ലായിൻ്റ വിട എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രദേശത്തെ വായനശാല അടിച്ചു തകര്‍ക്കാനുള്ള ശ്രമം ചോദ്യ ചെയ്തവര്‍ക്കാണ് കുത്തേറ്റതെന്ന് സിപിഎം ആരോപിക്കുന്നു. ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സിപിഎം ആരോപിച്ചു. പ്രദേശത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading
കേരളാ കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹൻ ജോർജ് നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും
Kerala
0 min read
9.6k

കേരളാ കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹൻ ജോർജ് നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും

ജൂൺ 1, 2025
0

കേരളാ കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹൻ ജോർജ് നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ, നിലമ്പൂരിൽ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിൽ പ്രതികരിച്ചിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്‌ചയാണ് നാമനിർദേശ പത്രിക. നൽകേണ്ട അവസാന തീയതി.

Continue Reading