അണ്ണാ സർവകലാശാലയിൽ 19കാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും
India
0 min read
8.7k

അണ്ണാ സർവകലാശാലയിൽ 19കാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും

ജൂൺ 2, 2025
0

ബിരിയാണി വിൽപ്പനക്കാരനായ ജ്ഞാനശേഖരന് (37) അണ്ണാ സർവകലാശാലയിൽ 19കാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 90,000 രൂപ പിഴയും ചുമത്തി. പ്രതി വിദ്യാർത്ഥിനിയെ കഴിഞ്ഞ ഡിസംബറിലാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതി കുറഞ്ഞത് 30 വർഷം ജയിലിൽ കഴിയണമെന്ന് ജഡ്‌ജി എം രാജലക്ഷ്മി ഉത്തരവിട്ടു. ഒരു ദയവും ജ്ഞാനശേഖരനോട് കാണിക്കരുതെന്നും കോടതി പറഞ്ഞു. ബലാത്സംഗം, ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ 11 കുറ്റങ്ങളും ജ്ഞാനശേഖരൻ ചെയ്തിട്ടുണ്ടെന്ന് കോടതി

Continue Reading
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂണ്‍ 8 ന്
India
1 min read
8.8k

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂണ്‍ 8 ന്

ജൂൺ 2, 2025
0

ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലെത്തിയ ആക്സിയം – 4 പേടകം ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്സ് സെൻ്ററില്‍ നിന്ന് ജൂണ്‍ 8 ന് കുതിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.41 മുന്‍പാകും ഡ്രാഗണ്‍ ബഹിരാകാശവാഹനത്തിൻ്റെ വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കാലുകുത്തുന്ന ആദ്യ ഇന്ത്യന്‍പൗരനെന്ന പട്ടം ശുഭാംശു ശുക്ലയുടെ സ്വന്തമാകാന്‍ ഇനി ദിവസങ്ങള്‍മാത്രം. റഷ്യയുടെ സോയൂസ് പേടകത്തിൽ ബഹിരാകാശത്തെത്തിയ രാകേഷ് ശർമയ്ക്കുശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യൻ പൗരനാകും ശുഭാംശു. ബഹിരാകാശത്ത് പരീക്ഷണം നടത്തിയ വിത്തുകളെ ഭൂമിയിലെത്തിച്ച്

Continue Reading
ഐപിഎല്ലില്‍ പിഴ; ക്വാളിഫയര്‍ രണ്ടിനിറങ്ങിയവര്‍ക്ക് കനത്ത തുക പിഴയിട്ട് ബിസിസിഐ
Sports
0 min read
9.4k

ഐപിഎല്ലില്‍ പിഴ; ക്വാളിഫയര്‍ രണ്ടിനിറങ്ങിയവര്‍ക്ക് കനത്ത തുക പിഴയിട്ട് ബിസിസിഐ

ജൂൺ 2, 2025
0

മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്‌സ്, നായകന്‍മാര്‍ക്കും ടീം അംഗങ്ങള്‍ക്കും ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ കനത്ത തുക പിഴയിട്ട് ബിസിസിഐ. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് ഇരു ടീമുകള്‍ക്കും വന്‍ തുക പിഴയിട്ടത്. മഴയെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം വൈകിയാണ് പോരാട്ടം ആരംഭിച്ചത്. 30 ലക്ഷമാണ് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പിഴയടക്കേണ്ടത്. കളത്തിലെത്തിയ മുംബൈ ടീമിലെ മറ്റു താരങ്ങളെല്ലാം 12 ലക്ഷവും അടയ്ക്കണം. പഞ്ചാബ് ക്യാപ്റ്റന്‍

Continue Reading
സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു; ഈ വർഷം രണ്ടര ലക്ഷത്തിലധികം കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക്
Kerala
0 min read
8.5k

സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു; ഈ വർഷം രണ്ടര ലക്ഷത്തിലധികം കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക്

ജൂൺ 2, 2025
0

അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്കൂ‌ളുകൾ തുറക്കുകയാണ്. ഇന്ന് വിവിധ സ്കൂളുകളിലെത്തുക 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ്. പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ നിർവഹിക്കും. രാവിലെ പത്ത് മണിക്ക് കലവൂർ ഗവ.ഹയർ സെക്കന്ററി സ്കൂ‌ളിലെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സ്‌കൂളിൽ സജീവമായിട്ടുണ്ട്. ഹൈസ്കൂളിൽ പുതിയ ക്ലാസ് സമയവും, മൂല്യാധിഷ്ഠിത പഠനവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയിൽ ആദ്യമായി

Continue Reading
ഇന്ന് ആദ്യമായി സ്‌കൂളില്‍ പോകാനിരിക്കെ ഒഴുക്കില്‍പ്പെട്ട് നാലരവയസ്സുകാരിക്ക് ദാരുണാന്ത്യം
Kerala
0 min read
9.3k

ഇന്ന് ആദ്യമായി സ്‌കൂളില്‍ പോകാനിരിക്കെ ഒഴുക്കില്‍പ്പെട്ട് നാലരവയസ്സുകാരിക്ക് ദാരുണാന്ത്യം

ജൂൺ 2, 2025
0

അവധിക്കാലം ആഘോഷിക്കാന്‍ അപ്പൂപ്പൻ്റെ വീട്ടില്‍ വന്ന നാലരവയസ്സുകാരി വീടിനു സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍വീട്ടില്‍ അനീഷിൻ്റെയും രശ്മിയുടെയും നാലരവയസ്സുള്ള മകള്‍ അക്ഷിക (കല്യാണി)യാണ് മരിച്ചത്. തിങ്കളാഴ്ച ആദ്യമായി പള്ളിക്കല്‍ എന്‍എസ്എസ് എല്‍പി സ്‌കൂളില്‍ എല്‍കെജി യിൽ പോകാനിരിക്കെയാണ് ദുരന്തം. അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും അടുത്ത് ചവറ പന്മന വടുതല തളിയാഴ്ചവീട്ടില്‍ ഒന്നരമാസം മുന്‍പാണ് അക്ഷിക എത്തിയത്. വീടിനു സമീപത്തെ ഓടയുടെ സ്ലാബില്‍ക്കൂടി ഞായറാഴ്ച വൈകീട്ട് കൂട്ടുകാരുമൊത്ത് സൈക്കിള്‍

Continue Reading
റഷ്യന്‍ വ്യോമതാവളത്തില്‍ ഡ്രോണാക്രമണം; നാൽപ്പതോളം റഷ്യൻ യുദ്ധവിമാനങ്ങൾ തകർന്നു
World
0 min read
8.0k

റഷ്യന്‍ വ്യോമതാവളത്തില്‍ ഡ്രോണാക്രമണം; നാൽപ്പതോളം റഷ്യൻ യുദ്ധവിമാനങ്ങൾ തകർന്നു

ജൂൺ 1, 2025
0

റഷ്യൻ വ്യോമതാവളങ്ങൾക്കുനേരെ യുക്രെയ്‌ൻ്റെ ഡ്രോണാക്രമണം. ബെലായ, ഒലെന്യ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. നാൽപ്പതോളം റഷ്യൻ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. യുക്രെയ്‌നിലെ സൈനിക പരിശീലനകേന്ദ്രത്തിൽ ഞായറാഴ്‌ച റഷ്യ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രെയ്ൻ ഡ്രോണാക്രമണം നടത്തുന്നത്.റഷ്യയുടെ ആക്രമണത്തിൽ 12 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽ ക്കുകയും ചെയ്തിരുന്നു.

Continue Reading
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത് അൻവർ വഞ്ചന കാണിച്ചതുകൊണ്ട്; അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി
Kerala
0 min read
9.7k

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത് അൻവർ വഞ്ചന കാണിച്ചതുകൊണ്ട്; അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

ജൂൺ 1, 2025
0

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത് അൻവർ വഞ്ചന കാണിച്ചതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. സ്വരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്ത് തന്നെ നല്ല സ്വീകാര്യത ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട് സ്വരാജിൻ്റെ സ്ഥാനാർഥിത്വം സ്വീകരിച്ചതിൽ ആശ്ചര്യമില്ല. സ്വരാജ് ക്ലീൻ ഇമേജ് നിലനി ർത്തുന്നയാളാണ്. തല ഉയർത്തി അഭിമാനത്തോടെ, വോട്ട് ചോദിക്കാൻ അദ്ദേഹത്തിന്

Continue Reading
ഗാസയിൽ ദുരിതാശ്വാസ കേന്ദ്രത്തിൽ ഇസ്രയേൽ വെടിവെയ്പ്പ്, 31 പേർ കൊല്ലപ്പെട്ടു
World
1 min read
10.1k

ഗാസയിൽ ദുരിതാശ്വാസ കേന്ദ്രത്തിൽ ഇസ്രയേൽ വെടിവെയ്പ്പ്, 31 പേർ കൊല്ലപ്പെട്ടു

ജൂൺ 1, 2025
0

ഇന്ന് (ഞായറാഴ്‌ച) രാവിലെ ഇസ്രയേൽ ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ നടത്തിയ വെടിവെയ്പ്പിൽ 31 പേർ കൊല്ലപ്പെട്ടു. 80-ലധികം പേർക്ക് പരിക്കേറ്റു. തെക്കൻ ഗാസയിലെ റാഫ പരിസരത്ത് യുഎസിൻ്റെ പിന്തുണയോടെ നടത്തിവന്ന സഹായവിതരണ കേന്ദ്രത്തിനടുത്താണ് വെടിവെയ്പ്പുണ്ടായത്. ആയിരത്തോളം ജനങ്ങൾ സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്നതായും അവിടേക്ക് ടാങ്കുകളിലെത്തിയ സൈന്യം വെടിയുതിർക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഗാസ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) യുഎസ് സർക്കാരിൻ്റെ പിന്തുണയോടെ നടത്തി വന്നിരുന്ന സഹായവിതരണ കേന്ദ്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന അൽ-അലാം റൗണ്ട്

Continue Reading
കോവിഡ് കാലത്ത് കട്ടിലൊഴിവില്ല, മഹാരാഷ്ട്രയില്‍ രോഗിയെ കൊന്നുകളഞേക്കാൻ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു; സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്
India
1 min read
9.9k

കോവിഡ് കാലത്ത് കട്ടിലൊഴിവില്ല, മഹാരാഷ്ട്രയില്‍ രോഗിയെ കൊന്നുകളഞേക്കാൻ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു; സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്

ജൂൺ 1, 2025
0

2021 ല്‍ കോവിഡ് മഹാമാരി ലോകത്ത കോവിഡ് ബാധിച്ച രോഗിയെ കൊന്നു കളഞ്ഞേക്കാന്‍ സഹപ്രവര്‍ത്തകനോട് നിര്‍ദ്ദേശിച്ചുവെന്ന ആരോപണത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയാണ് മഹാരാഷ്ട്ര പോലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രതികളായ ഡോ. ശശികാന്ത് ദേശ്പാണ്ഡെയും ഡോ. ശശികാന്ത് ഡാങ്കെയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നതിന് പിന്നാലെയാണ് അന്വേഷണം. 2021 ല്‍ സംഭവം നടക്കുന്ന ലാത്തൂരിലെ ഉദ്ഗിര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അഡീഷണല്‍ ജില്ലാ സര്‍ജനായിരുന്നു

Continue Reading
പി.വി.അന്‍വറിനെ നിലമ്പൂരില്‍ തൃണമൂല്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മമത ബാനർജി
Kerala
0 min read
8.7k

പി.വി.അന്‍വറിനെ നിലമ്പൂരില്‍ തൃണമൂല്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മമത ബാനർജി

ജൂൺ 1, 2025
0

തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറിനെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ആശീർവാദത്തോടെയാണ് അൻവർ സ്ഥാനാർഥിയാകുന്നതെന്ന് പാർട്ടി ദേശീയ നേതൃത്വം വാർത്താകുറിപ്പിൽ അറിയിച്ചു. മമതാ ബാനർജിയും 10 മന്ത്രിമാരും താൻ മത്സരിച്ചാൽ പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അൻവർ വ്യക്തമാക്കിയിരുന്നു. ഞായറാഴ്‌ച രാവിലെ നിലമ്പൂരിൽ മത്സരിക്കുമെന്ന് പത്രസമ്മേളനം നടത്തി അൻവർ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു

Continue Reading