മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്സ്, നായകന്മാര്ക്കും ടീം അംഗങ്ങള്‍ക്കും ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ കനത്ത തുക പിഴയിട്ട് ബിസിസിഐ. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് ഇരു ടീമുകള്‍ക്കും വന്‍ തുക പിഴയിട്ടത്. മഴയെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം വൈകിയാണ് പോരാട്ടം ആരംഭിച്ചത്.
30 ലക്ഷമാണ് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പിഴയടക്കേണ്ടത്. കളത്തിലെത്തിയ മുംബൈ ടീമിലെ മറ്റു താരങ്ങളെല്ലാം 12 ലക്ഷവും അടയ്ക്കണം. പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 24 ലക്ഷം രൂപയും ടീം അംഗങ്ങള്‍ 6 ലക്ഷം രൂപ വീതവും പിഴയൊടുക്കണം. ഇരു ക്യാപ്റ്റന്മാര്ക്കും വിനയായത് മഴയെ തുടര്‍ന്നു വല്ലാതെ വൈകി പോയ മല്‍സരം ഓവറുകള്‍ കൃത്യ സമയത്ത് എറിഞ്ഞു തീര്‍ക്കാതെ വീണ്ടും വൈകിച്ചതാണ്.
രണ്ടാം തവണയാണ് ശ്രേയസ് അയ്യര്‍ ഇതേ കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നത്. ഹാര്‍ദ്ദിക്കിനു വിനയായത് മൂന്നാം തവണയും സമാന കുറ്റം വന്നതാണ്. കഴിഞ്ഞ സീസണിലും 3 തവണ കുറഞ്ഞ ഓവര്‍ നിരക്കിനു ഹാര്‍ദ്ദിക് ശക്ഷിക്കപ്പെട്ടിരുന്നു. അതോടെ ഇത്തവണ ആദ്യ മല്‍രത്തില്‍ താരത്തിനു വിലക്കും കിട്ടിയിരുന്നു.
സമാനമായി ഇത്തവണയും 3 തവണ ശിക്ഷിക്കപ്പെട്ടെങ്കിലും അടുത്ത തവണ താരത്തിനു വിലക്ക് കിട്ടില്ല. ബിസിസിഐ നിയമത്തില്‍ ഇളവു വരുത്തിയതാണ് അനുകൂലമായത്.