ട്രാന്‍സ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കൾ എന്നു രേഖപ്പെടുത്താം: ഹൈക്കോടതി
Kerala
1 min read
38

ട്രാന്‍സ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കൾ എന്നു രേഖപ്പെടുത്താം: ഹൈക്കോടതി

June 2, 2025
0

ട്രാൻസ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ “രക്ഷിതാക്കൾ’ (Parents) എന്നു രേഖപ്പെടുത്താൻ ഹൈക്കോടതി അനുമതി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് അച്‌ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാൻ ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാൻസ്‌ജെൻഡർ ദമ്പതികൾ സഹദിൻ്റെയും സിയാ പവലിൻ്റെയും ഹർജിയിലാണ് കോടതിയുടെ നിർദേശം. ഇവർക്ക് കുഞ്ഞു ജനിക്കുന്നത് 2023 ഫെബ്രുവരിയിലാണ്. രാജ്യത്തെ ആദ്യ ട്രാൻജെൻഡർ രക്ഷിതാക്കളായി മാറുന്നതും. ഇപ്പോഴുള്ള അച്ഛനും അമ്മയും എന്നതിനു പകരം ജനന സർട്ടിഫിക്കറ്റിൽ

Continue Reading
സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
Kerala
0 min read
31

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

June 2, 2025
0

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം കലവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പതിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഒന്നാം ക്ലാസിലെ കുട്ടികളെ സ്വാഗതം ചെയ്തു. 9.30ന് പ്രവേശനോത്സവ ഗാനത്തിൻ്റെ നൃത്താവിഷ്കാരം വേദിയിൽ നടന്നു. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ചിട്ടപ്പെടുത്തി കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ വിദ്യാർഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് പ്രവേശനോത്സവഗാനം. അലീന മേരി ഷിബു, അനു തോമസ്, ജെറിൻ

Continue Reading
ട്രെയിനിൽ തിരക്ക് കാരണം കയറാനായില്ല; വൃദ്ധ ദമ്പതികൾക്ക് റെയിൽവേ നഷ്‌ടപരിഹാരം നൽകണം: ഉപഭോക്തൃ കമ്മീഷൻ
Karnataka
0 min read
31

ട്രെയിനിൽ തിരക്ക് കാരണം കയറാനായില്ല; വൃദ്ധ ദമ്പതികൾക്ക് റെയിൽവേ നഷ്‌ടപരിഹാരം നൽകണം: ഉപഭോക്തൃ കമ്മീഷൻ

June 2, 2025
0

ട്രെയിനിൽ തിരക്ക് കാരണം യാത്ര മുടങ്ങിയ വൃദ്ധ ദമ്പതികൾക്ക് ഇന്ത്യൻ റെയിൽവേ നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ. തിരക്ക് കാരണം 2022 ഏപ്രിൽ 13ന് രാത്രി കൃഷ്ണരാജപുരം സ്റ്റേഷനിൽ നിന്ന് വൃദ്ധ ദമ്പതികൾക്ക് ട്രെയിനിൽ കയറാൻ സാധിച്ചിരുന്നില്ല. ഈ സംഭവത്തിലാണ് ഇപ്പോൾ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവായിരിക്കുന്നത്. രാത്രി 11.53 ന് വിജയവാഡയിലേക്ക് പോകുന്ന ഗുവാഹത്തി എക്സ്പ്രസിൽ 65 കാരനായ പൂർണ രാമകൃഷ്ണയും ഭാര്യ ഹിമാവതിയും ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു.

Continue Reading
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി; നിലമ്പൂരിൽ പുതിയ മുന്നണി രൂപീകരിച്ച് അൻവർ
Kerala
0 min read
31

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി; നിലമ്പൂരിൽ പുതിയ മുന്നണി രൂപീകരിച്ച് അൻവർ

June 2, 2025
0

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പിനെ നേരിടുക. ആം ആദ്മി പാർട്ടിയെ കൂടെ നിർത്തി മുന്നണി ഉണ്ടാക്കി അൻവറിൻ്റെ പരീക്ഷണം. സംസ്ഥാനത്ത്  മൂന്നാം മുന്നണിയായി മാറുമെന്നാണ് അൻവറിൻ്റെ അവകാശവാദം. തൃണമൂലിൻ്റെ ചിഹ്നം ഒഴിവാക്കാനും തോൽവിയുടെ ഭാരം ഒറ്റക്ക് ചുമക്കാതിരിക്കാനുമായി അൻവർ കണ്ടെത്തിയ മാർഗമാകാം ഈ മുന്നണിയെന്നാണ് വിലയിരുത്തൽ.

Continue Reading
കര്‍ണാടകയില്‍ 7 പേര്‍ ചേര്‍ന്ന്  യുവാവിനെ വെട്ടിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Karnataka
0 min read
31

കര്‍ണാടകയില്‍ 7 പേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

June 2, 2025
0

കര്‍ണാടകയിലെ കൊപല്‍ ജില്ലയില്‍ യുവാവിനെ 7 പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നു. ചേനപ്പ നരിനാള്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബേക്കറിയിലേക്ക് ഓടി രക്ഷപ്പെട്ട് വന്ന യുവാവിനെ ഏഴ് പേര്‍ ചേര്‍ന്ന് വടിവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ ബേക്കറിയുടെ സിസിടിവിയില്‍ നിന്നും പോലിസിന് ലഭിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് വ്യക്തമാക്കി.

Continue Reading
‘നേതാക്കൾ കാട്ടിക്കൂട്ടിയതിൻ്റെ തെളിവുകൾ കൈയിലുണ്ട്’, പുറത്തുവിടും; പ്രതിപക്ഷ നേതാക്കൾക്കെതിരേ അൻവർ
Kerala
1 min read
55

‘നേതാക്കൾ കാട്ടിക്കൂട്ടിയതിൻ്റെ തെളിവുകൾ കൈയിലുണ്ട്’, പുറത്തുവിടും; പ്രതിപക്ഷ നേതാക്കൾക്കെതിരേ അൻവർ

June 2, 2025
0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണിയായി മത്സരിക്കാൻ പി.വി. അൻവർ. തൃണമൂൽ കോൺഗ്രസ് ഈ മുന്നണിയെ പിന്തുണക്കും. മൂന്നാം മുന്നണി രൂപീകരണത്തിൻ്റെ ഭാഗമായാണ് ഈ നീക്കം. തൊഴിൽ, കാർഷികം, വ്യാപാരം, സാമൂഹിക-സാംസ്കാരിക മേഖലയിൽ നിന്നുള്ള സംഘടനകൾ തനിക്ക് പിന്തുണ അറിയിച്ചതായി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരേ വ്യക്തിഹത്യ നടത്തുകയാണെന്ന് അൻവർ ആരോപിച്ചു. ഇവരുടെ നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റേയും തെളിവുകൾ എൻ്റെ കൈയിലുണ്ട്. നിലമ്പൂർ അങ്ങാടിയിൽ വേണ്ടിവന്നാൽ

Continue Reading
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എം.സ്വരാജ് നാമനിർദേശപത്രിക നൽകി
Kerala
0 min read
33

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എം.സ്വരാജ് നാമനിർദേശപത്രിക നൽകി

June 2, 2025
0

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് നാമനിർദേശ പത്രിക നൽകി. ഉപഭരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പിസിന്ധുവിന് മുമ്പിൽ രാവിലെ 11 നാണ് പത്രിക സമർപ്പിച്ചത്. ഇ.എൻ മോഹൻദാസ്, എ. വിജയരാഘവൻ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. ഒരു സ്ഥാനാർഥിയും തങ്ങളുടെ വിജയപ്രതീക്ഷയ്ക്ക് തടസമല്ലെന്ന് പത്രിക സമർപ്പിച്ച ശേഷം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ തെരഞ്ഞെടുപ്പിൽ അപരൻമാരെ ആശ്രയിക്കില്ല. അക്കാര്യം നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. ജനാധിപത്യം ശക്തിപ്പെടുന്നത് കൂടുതൽ പേർ മത്സരിക്കുമ്പോഴാണ്. പി.വി.അൻവർ

Continue Reading
സ്വർണ്ണവില വർദ്ധിച്ചു
Kerala
0 min read
35

സ്വർണ്ണവില വർദ്ധിച്ചു

June 2, 2025
0

ജൂൺ മാസത്തിൻ്റെ തുടക്കത്തിൽ സ്വർണ്ണവില മുകളിലേക്ക്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണ്ണത്തിന് 71,600 രൂപയിലും ഗ്രാമിന് 8,950 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 25 രൂപ വർധിച്ച് 7,340 രൂപയിലെത്തി. ഒരാഴ്ചത്തെ ചാഞ്ചാട്ടത്തിനൊടുവിൽ മാസാവസാന ദിനമായ ശനിയാഴ്‌ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില കൂടിയത്. കഴിഞ്ഞ തിങ്കളാഴ്‌ച ഗ്രാമിന് 40 രൂപ യും

Continue Reading
തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു
India
1 min read
33

തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു

June 2, 2025
0

തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ (47) അന്തരിച്ചു. മധുരയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഒരു നിർമ്മാതാവിനോട് അടുത്ത ചിത്രത്തിൻ്റെ കഥവിവരിച്ച ശേഷം മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം സുകുമാരൻ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിക്രം സുകുമാരൻ സിനിമയിലെത്തിയത് ബാലു മഹേന്ദ്രയുടെ സഹായിയായാണ്. 2013-ൽ സ്വതന്ത്ര സംവിധായകനായി. മദയാനൈ കൂട്ടം ആണ് ആദ്യസിനിമ. ശന്തനുഭാഗ്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ് ഏറ്റവും ഒടുവിൽ

Continue Reading
സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു ബൈക്ക് യാത്രികന്‍ മരിച്ചു
Kerala
0 min read
43

സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു ബൈക്ക് യാത്രികന്‍ മരിച്ചു

June 2, 2025
0

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. താമരശ്ശേരി കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി ( 55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കില്‍ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്‌കൂട്ടര്‍ കൊക്കയില്‍ പതിക്കുകയായിരുന്നു.

Continue Reading