അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനെതിരായ മൊഴിമാറ്റിച്ച കേസിലെ സി.പി. സലീമിനെ കോടതി വെറുതേ വിട്ടു
എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴി മാറ്റിച്ചുവെന്ന കേസിൽ സിപിഎമ്മുകാരൻ കുറുമാത്തൂർ ആര്യവൈദ്യശാലക്ക് സമീപത്തെ സി.പി. സലീമിനെ കോടതി വെറുതേ വിട്ടു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം.വി. അനുരാജാണ് തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടത്. അള്ളാംകുളത്തെ കെ.പി. മുഹമ്മദ് സാബിർ, തളിപ്പറമ്പ് സർ സയ്യിദ് സ്കൂളിലെ ജീവനക്കാരൻ കപ്പാലം സ്വദേശി പഴയപുരയിൽ പി.പി. അബു എന്നിവർ കൊടുത്ത സാക്ഷിമൊഴി വിചാരണസമയത്ത് മാറ്റിപ്പറയാൻ സി.പി.
സ്വർണ്ണവില വീണ്ടും കൂടി
സംസ്ഥനത്ത് സ്വർണ്ണവില ഉയർന്നു. ഗ്രാമിന് 20 രൂപയുടെ വർദ്ധിച്ച് 9080 രൂപയായി. പവൻ്റെ വില 160 രൂപ കൂടി 72,640 രൂപയായി. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണ്ണവിലയിൽ മാറ്റം വന്നിരുന്നു. രാവിലെയും വൈകുന്നേരത്തും സ്വർണ്ണവില ഉയർന്നിരുന്നു. നാലാഴ്ചക്കിടയിലെ, ആഗോള വിപണിയിൽ കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില ഇടിഞ്ഞു. ഡോളർ നിരക്കിൽ നേരിയ ഉയർച്ച രേഖപ്പെടുത്തി. 6 ആഴ്‌ചക്കിടയിലെ തകർച്ചയിൽ നിന്നാണ് ഡോളർ ഇൻഡക്സ് കഴിഞ്ഞ ദിവസം കരകയറിയത്. യു.എസ്-ചൈന വ്യാപാര
ദക്ഷിണകന്നഡ, മംഗളൂരു, കര്‍ണാടക പോലിസ് ഏകോപന യോഗം ചേര്‍ന്നു
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ദക്ഷിണകന്നഡ, മംഗളൂരു, കര്‍ണാടക പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ദക്ഷിണ കന്നഡ എസ്പി ഡോ. കെ അരുണ്‍, മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ സുദീപ് കുമാര്‍ റെഡ്ഡി, കാസര്‍കോട് എസ്പി വിജയ് ഭരത് റെഡ്ഡി എന്നിവരാണ് ഇന്നലെ യോഗം ചേര്‍ന്നത്. ഒളിവില്‍ പോയവരെയും വര്‍ഗീയ സംഘര്‍ഷക്കേസുകളിലെ പ്രതികളെയും കണ്ടെത്തുന്ന കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അതിര്‍ത്തിയുടെ ഇരവുശത്തും വര്‍ഗീയ സംഘര്‍ഷങ്ങൾ ഉണ്ടാക്കുന്നവരുടെ വിവരങ്ങള്‍
മാതൃഭൂമി സാഹിത്യപുരസ്‌കാരം ജ്ഞാനപീഠജേതാവ് പ്രതിഭാറായ് സാറാ ജോസഫിന് സമര്‍പ്പിക്കും
മാതൃഭൂമി സാഹിത്യപുരസ്‌കാരം സാറാ ജോസഫിന് ജൂണ്‍ 7 ന് ജ്ഞാനപീഠജേതാവ് പ്രതിഭാറായ് സമര്‍പ്പിക്കും. ശനിയാഴ്ച 5ന് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ ആണ് ചടങ്ങ്. ‘വാക്കുകള്‍ കൊണ്ട് സാംസ്‌കാരിക ചരിത്രത്തിലുയര്‍ത്തിയ സ്‌നേഹകലാപ’മെന്നാണ് പുരസ്‌കാരനിര്‍ണയസമിതി സാറാ ജോസഫിൻ്റെ രചനകളെ വിലയിരുത്തിയത്. 2024-ലെ പുരസ്‌കാരത്തിന് സാറാ ജോസഫിനെ തിരഞ്ഞെടുത്തത് എന്‍.എസ്. മാധവന്‍ അധ്യക്ഷനും എം. ലീലാവതി, ഇ. സന്തോഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി ഏകകണ്ഠമായാണ്. 3 ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി.
2026 ൽ 100 സീറ്റോടെ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
അവകാശവാദങ്ങളുടെ ചീട്ടുകൊട്ടാരം പോലെ ദേശീയപാത നിലം പതിച്ചു. സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. 2026 ൽ 100 സീറ്റോടെ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും. മുഴുവൻ പേരും അന്തിമ പോരാട്ടത്തിന് ഒന്നിച്ചു നിൽക്കണമെന്നും പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്‌തു. ആര്യാടൻ മുഹമ്മദ് നിയമസഭയിൽ എന്റെ ഗുരുനാഥൻ. മറ്റാർക്കും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങളാണെന്നും വി ഡി സതീശൻ
കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെട്ട് കണ്ണൂരിൽ 2 യുവാക്കളെ കാണാതായി
കടലിൽ തിരയിൽപ്പെട്ട് കണ്ണൂരിൽ 2 യുവാക്കളെ കാണാതായി. പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷ് (28), വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് (27) എന്നിവരെയാണ് അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽ പ്പെട്ട് കാണാതായത്. തിങ്കളാഴ്‌ച വൈകിട്ട് 4 നാണ് സംഭവം പാറക്കെട്ടിൽ നിന്നു ഫോട്ടോ എടുത്തശേഷം കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. തിരയിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട കരയിലുണ്ടായിരുന്നവരും പരിസരവാസികളും അഗ്നിരക്ഷാ സേനയേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്‌ധർ
ട്രെയിനുകളിലെ ഭക്ഷണത്തിൻ്റെ ഗുണനിലാവരം: പ്രൊഫ. കെ.വി.തോമസ് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകി
പ്രൊഫ.കെ.വി.തോമസ് ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗുണനിലാവരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. രാജധാനി, വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിൽ പോലും ഭക്ഷണത്തിൻ്റെ ശുചിത്വം, നിലവാരം, സമയക്രമം എന്നിവയിൽ വലിയ പിഴവുകൾ ഉണ്ടെന്നുള്ള പരാതികൾ മാധ്യമങ്ങളിലുടെയും നേരിട്ടും ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് റേയിൽവേ മന്ത്രിയെ ആ വിവരം കത്തിലൂടെ അറിയിച്ചത്. ട്രെയിനിലെ ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ശുചിത്വം
ആശങ്ക വേണ്ട; കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളം: ആരോഗ്യ മന്ത്രി വീണ ജോർജ്
കൊവിഡ് കണക്കുകൾ കേരളം കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വർധിക്കുന്നു. കൊവിഡ് ബാധിതരുടെ എണ്ണം 3758 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടക്കുന്ന കേരളത്തിലാണ്
തഗ് ലൈഫിൻ്റെ പ്രദര്‍ശന അനുമതിക്ക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നടൻ കമല്‍ ഹാസന്‍
പുതിയ ചിത്രമായ തഗ് ലൈഫിൻ്റെ പ്രദർശന അനുമതിക്ക് കർണാടക ഹൈകോടതിയെ സമീപിച്ച് നടൻ കമൽ ഹാസൻ. തഗ് ലൈഫിൻ്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച് നടത്തിയ പരാമർശം കർണാടകയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. കന്നഡ ഭാഷയുടെ ഉത്ഭവം തമിഴിൽ നിന്നാണെന്നായിരുന്നു പരാമർശം. തൻ്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷനലിൻ്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ മുഖേനയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ചലച്ചിത്ര വ്യാപാര സംഘടനകളോടും, കർണാടക സംസ്ഥാന
മഴ വീണ്ടും ശക്തമാകും; കേരളത്തിൻ്റെ വിവിധ മേഖലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്തയാഴ്ചയോടെ കാലവർഷം ശക്രാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ജൂൺ 10.11 തീയതികൾ മുതൽ കാലവർഷം സജീവമാകും. എന്നാൽ കഴിഞ്ഞയാഴ്ച ലഭിച്ചത് പോലെയുള്ള അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയില്ല. കഴിഞ്ഞയാഴ്ച പെയ്ത മഴയ്ക്ക് രണ്ട് ദിവസമായി നേരിയ ശമനമുണ്ടായിട്ടുണ്ട്. ശക്തമായ മഴയ്‌ക്കോ അതിതീവ്ര മഴയ്ക്കോ സാദ്ധ്യത ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ മഴയാകും ലഭിക്കുക. വടക്കൻ കേരളത്തിൽ രണ്ടു ദിവസം (ജൂൺ 3,4 ) മഴയ്ക്ക് സാദ്ധ്യതയുണ്ട്.