കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികൻ്റെ മൃതദേഹം കണ്ടെത്തി
കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികൻ്റെ മൃതദേഹം കണ്ടെത്തി. കൊച്ചി കായലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ടാന്‍സാനിയന്‍ കേഡറ്റ് അബ്ദുള്‍ ഇബ്രാഹിം സാലെ ആണ് മരിച്ചത്. കായലില്‍ നീന്തുന്നതിനിടെ ഇയാള്‍ ഒഴുക്കില്‍ പ്പെടുകയായിരുന്നു. നാവികസേനയും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചിയില്‍ പരിശീലനത്തിനെത്തിയ ടാന്‍സാനിയന്‍ നാവികസേനയിലെ അംഗമാണ് ഇയാള്‍. ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കൊച്ചിയില്‍ എത്തിയതായിരുന്നു.
മാതൃക ഭക്ഷണ മെനു; അങ്കണവാടികളിൽ ഇനി ഉപ്പുമാവിന് പകരം ബിരിയാണി
ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിൻ്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്ന് മന്ത്രി പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്ക്കരിച്ചു. ഉപ്പിൻ്റെയും പഞ്ചസാരയുടേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളർച്ചയ്ക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്ക്കരിച്ചത്. പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ
സര്‍ക്കാര്‍ ആശുപത്രികളിൽ ചെന്ന് മെഡിക്കൽ റെപ്രസെൻ്റെറ്റീവുമാർ ഡോക്ടർമാരെ കാണരുത്; കേന്ദ്രം വിലക്കി
മെഡിക്കൽ റെപ്രസെൻ്ററ്റീവുമാർ സർക്കാർ ആശുപത്രികളിൽച്ചെന്ന് ഡോക്ടർമാരെ കാണുന്നത് വിലക്കി കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ ആശുപത്രികളുടെ തലവന്മാർക്ക് ഈ ഉത്തരവ് കൈമാറിയത് ഡയറക്‌ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് സ്മിത ശർമ്മയാണ്. ഫാർമസി കമ്പനികളും ഡോക്‌ടർമാരും തമ്മിലുള്ള അവിശുദ്ധ ബന്ധം തടയുന്നതിൻ്റെ ഭാഗമായാണ് കേന്ദ്രസർക്കാരിൻ്റെ ഈ നടപടി. ആശുപത്രി മേധാവികൾ എല്ലാ ജീവനക്കാർക്കും ഈ നിർദേശം നടപ്പാക്കുന്നതിനുള്ള നിർദേശം നൽകണമെന്നും ഡയറക്‌ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് നിർദേശിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ്
കർണാടകയിലെ കനറാ ബാങ്കിൽ വൻ കൊള്ള; 59 കിലോ സ്വർണ്ണവും 5.20 ലക്ഷം രൂപയും കവർന്നു
കർണാടകയിലെ കനറാ ബാങ്കിൻ്റെ വിജയപുര മനഗുള്ളി ശാഖയിൽ കോടികളുടെ കവര്‍ച്ച. ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായാണ് പരാതി. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം 53 കോടിയോളം രൂപ വിലവരും. മേയ് 23 ആയിരുന്നു ബാങ്കിൻ്റെ അവസാന പ്രവൃത്തിദിവസം. മേയ് 23-ന് വൈകീട്ട് ഏഴുമണിക്കും മേയ് 25 രാവിലെ 11.30-നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് നിഗമനം. 24, 25 തീയതികളിൽ ബാങ്ക് അവധിയായിരുന്നു.
പ്രണയാഭ്യർഥന നിരസിച്ചു; പൊള്ളാച്ചിയിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തി
പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂരിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അഷ്‌വിക(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദുമൽപേട്ട സ്വദേശി പ്രവീൺകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം, യുവതി തനിച്ചാണ് എന്ന് മനസിലാക്കി പ്രതി പൊൻമുത്തു നഗറിലെ ഇവരുടെ വീട്ടിലെത്തി. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കൈയിൽ കരുതിയിരുന്ന ഉപയോഗിച്ച് ഇയാൾ യുവതിയെ ആക്രമിച്ചു. പേന കത്തി ഒടിഞ്ഞു പോയതോടെ അടുക്കളയിൽ പോയി കറികത്തിയെടുത്ത്
പോക്സോ കേസ് പ്രതിയായ വ്‌ളോഗര്‍ പ്രവേശനോത്സവത്തിൽ മുഖ്യാതിഥി; റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി
ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥി ആയി പങ്കെടുത്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത് പോക്‌സോ കേസില്‍ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായരാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നുമുള്ള കേസില്‍ ഇയാള്‍ക്കെതിരേ പോലിസ് ഏപ്രിലില്‍ കേസെടുത്തിരുന്നു. ഈ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പിവി അന്‍വറിന്‍റെ തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ പി വി അന്‍വറിന്‍റെ പത്രിക തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അന്‍വറിന് മത്സരിക്കാം. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണം ആയിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.
യമുനാതീരത്ത് പാക്കിസ്ഥാനി അഭയാർഥികളുടെ ക്യാംപ് ഇടിച്ചുനിരത്തൽ: ഡൽഹി ഹൈക്കോടതി ഇടപെടില്ല
ഡിഡിഎയുടെ മജ്നു കാ തിലയിലെ പാക്കിസ്ഥാനി ഹിന്ദു അഭയാർഥി ക്യാംപ് ഇടിച്ചുനിരത്താനുള്ള തീരുമാനത്തിൽ ഇടപെടില്ലെന്നു ഡൽഹി ഹൈക്കോടതി അറിയിച്ചു. യമുനാതീരത്തെ പരിസ്‌ഥിതിലോല മേഖലയിലാണ് ക്യാംപ്. മറ്റൊരു സ്‌ഥലം ക്യാംപ് ഇടിച്ചുനിരുത്തും മുൻപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രവി രഞ്ജൻ സിങ് എന്നയാൾ നൽകിയ ഹർജി ജസ്റ്റിസ് ധർമ്മേശ് ശർമ്മ തള്ളി. നദീതട സംരക്ഷണം, മെച്ചപ്പെട്ട അന്തരീക്ഷത്തിൽ ജീവിക്കാനുള്ള ആളുകളുടെ അവകാശത്തിൻ്റെ ഭാഗമാണ്. അത് ഭാവി തലമുറയ്ക്കും അതാവശ്യമാണ്. ഇത്തരം സ്ഥലങ്ങൾ കയ്യേറാൻ
വെഞ്ഞാറുംമൂട്ട് കൂട്ടക്കൊല കേസ്; ജീവനൊടുക്കാൻ ശ്രമിച്ചത് അഫാന് ഓർമയില്ലെന്ന് ഡോക്ടർമാർ
വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസിൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാനെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദേശിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരിക്കും പരിശോധന നടത്തുക. നിലവിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് അഫാന് ഓർമ്മയില്ല. അഫാൻ്റെ തലച്ചോറിനും ആന്തരികാവയങ്ങൾക്കും വലിയ പരിക്കുകളില്ല. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ സിപിആർ ഉടൻ നൽകിയത് ഓക്സിജൻ കുറയാൻ ഇടയാക്കിയില്ല എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അഫാൻ മെയ് 25നാണ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി
ഇന്ന് ഗ്രാൻഡ് ഫിനാലെ; കന്നിക്കിരീടത്തിനായി പഞ്ചാബും ബംഗളൂരുവും
18 വർഷം നീണ്ട ഐപിഎൽ ട്രോഫിക്കായുള്ള വിരാട് ‘കിങ്’ കോലിയുടെ കാത്തിരിപ്പിന് ഇന്ന് അഹമ്മദാബാദിൽ വിരാമമാകുമെന്ന പ്രതീക്ഷയിലാണ് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകർ. രണ്ട് ടീമുകൾക്കൊപ്പം ഐപിഎൽ കിരീടം നേടുന്ന ആദ്യ ക്യാപ്റ്റൻ എന്ന അപൂർവതയാണ് പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത്.ആരു ജയിച്ചാലും പുതിയ കിരീടാവകാശിയെയാണ് ഐപിഎലിനു ലഭിക്കുക. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രാത്രി 7.30 മുതൽ മത്സരം. സ്‌റ്റാർ സ്പോർട്‌സ് ചാനലുകളിലും ഹോട്‌സ്‌റ്റാറിലും തത്സമയം.